ശബരിമല: ഭരണപരമായ കാര്യങ്ങള്‍ ഇടപെടില്ല, നിയമപരമായവ പരിഗണിക്കുമെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും സ്ത്രീപ്രവേശന വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നിലപാടു മാറ്റുന്നത് നാലാം തവണയല്ലെയെന്ന് ചീഫ് ജസ്റ്റിസുതന്നെ ചോദിക്കുകയും ചെയ്തു. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ ആരാധനയ്ക്കു തുല്യ അവകാശമാണുള്ളതെന്നു വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here