ഇരുചക്രവാഹനമോടിക്കുന്നവരോട് പോലീസിന് നല്ല ബഹുമാനമാണ്. അല്‍പം ഫ്രീക്ക് ബൈക്ക് കണ്ണില്‍പെട്ടാല്‍ അതിത്തിരി കൂടുതലുമായിരിക്കും. എന്നാല്‍ ഹെല്‍മറ്റ് വച്ച് പതിയെപ്പോയ യുവാവിനെ ‘പൊക്കിയ’ ആലുവാ പോലീസിനെതിരേ ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടിരിക്കയാണ് ഒരു യുവാവ്. ഡ്യൂക്ക് ബൈക്കില്‍ മര്യാദയ്ക്കുപോകുകയായിരുന്ന തന്നെ കൈകാട്ടി നിര്‍ത്തി താക്കോലൂരി വാങ്ങിയെന്നാണ് യുവാവ് പരാതി പറയുന്നത്.

എല്ലാരേഖകളും കൈവശമുണ്ടെന്നും താക്കോല്‍ ഊരിവാങ്ങുന്നത് എന്തിനാണെന്നും യുവാവ് ചോദിക്കുന്നുണ്ടെങ്കിലും ‘സ്‌റ്റേഷനില്‍ ചെന്നിട്ട് പറഞ്ഞുതരാം’ എന്നാണ് പോലീസുകാര്‍ പറയുന്നത്. ലൈവ് വീഡിയോ ഷൂട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തിയില്ലെങ്കിലും ‘ബാക്കി കോടതിയില്‍’ എന്നാണ് പോലീസിന്റെ പ്രതികരണം.

നിമിഷങ്ങള്‍ക്കകം ട്രാഫിക്‌പോലീസിന്റെ വാഹനം സ്ഥലത്തെത്തി, യുവാവിന്റെ ബൈക്ക് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാല്‍ പവര്‍ഹൗസ് റോഡിലൂടെ അമിതവേഗതയിലെത്തിയ യുവാവ് നിര്‍ത്താതെപോയതിനെത്തുടര്‍ന്നാണ് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here