ലോകത്തെ ഏറ്റവും പ്രായമുള്ള വനിത ടനാക അന്തരിച്ചു, ഫ്രാന്‍സില്‍ നിന്നുള്ള ലൂസിലി റാന്‍ഡന തല്‍സ്ഥാനത്തെത്തി

ലോകത്ത് ജീവിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന് അറിയപ്പെട്ടിരുന്ന കേന്‍ ടനാക അന്തരിച്ചു. കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുമ്പോള്‍ ജപ്പാന്റെ പ്രീയപ്പെട്ട ടനാക മുത്തശ്ശിക്കു 119 വയസായിരുന്നു.

ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുക്വോക മേഖലയില്‍ മാതാ പിതാക്കളുടെ ഒന്‍പതു മക്കളില്‍ ഏഴാമത്തെ ആളായി 1903 ലാണ് ടനാക ജനിച്ചത്. 1923ല്‍ ടനാക വിവാഹിതയായി. നാലു കുട്ടികളും അമ്മയായി. 1937ലെ ചൈന ജപ്പാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഒരു സൈനികനാണ് ടനാകയുടെ ഭര്‍ത്താവ്. ടനാകയുടെ മകന്‍ രണ്ടാം ലോകയുദ്ധത്തിലും സൈനികനായി പങ്കെടുത്തു.

വാര്‍ധക്യ കാലത്ത് കെയര്‍ ഹോമിലായ ഈ മുത്തശ്ശിക്ക് ചോക്ലേറ്റ് വളരെ ഇഷ്ടമായിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലെ ടോര്‍ച്ച് റിലേ ചടങ്ങില്‍ ടനാകയെ പങ്കെടുപ്പിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ്. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നീക്കം ഉപേക്ഷിച്ചു.

ടനാക അന്തരിച്ചതോടെ നിലവില്‍ ലോകത്തെ ഏറ്റവും പ്രായമുള്ള വനിത ഫ്രാന്‍സില്‍ നിന്നുള്ള ലൂസിലി റാന്‍ഡനാണ്. 118 വയസ്സാണു ലൂസിലിക്ക്. ലോകത്ത് ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയും ഫ്രാന്‍സില്‍ നിന്നാണ്. ജീന്‍ ലൂയി കാല്‍മെന്റ്. 1997ല്‍ അന്തരിക്കുമ്പോള്‍ 122 വര്‍ഷവും 164 ദിവസങ്ങളുമായിരുന്നു ജീന്‍ ലൂയി കാല്‍മെന്റിന്റെ പ്രായം. ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് അടുത്തിടെ വരെ ഒരു ജപ്പാന്‍ കാരനായിരുന്നു. ജപ്പാനിലെ ചിതേത്സു വാതനാബെ (112) 2020ല്‍ ആണ് മരണത്തിനു കീഴടങ്ങിയത്.

Kane Tanaka: Japanese woman certified world’s oldest person died. With her death, the world’s oldest person is now Lucile Randon, a 118-year-old French nun. The oldest-ever living person remains Frenchwoman Jeanne Louise Calment, who died aged 122 years and 164 days in 1997.

LEAVE A REPLY

Please enter your comment!
Please enter your name here