അശ്ലീലവെബ് സൈറ്റുകള്‍ ആണുങ്ങളുടെ കുത്തയാണെന്ന വിചാരം മാറിത്തുടങ്ങിയിരിക്കുന്നു. സ്മാര്‍ട് ഫോണുകളുടെ വരവോടെ അശ്ലീല വെബ്‌സൈറ്റുകളിലെ നിത്യസന്ദര്‍ശകരായ യുവതികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടായതാണ് കണക്കുകള്‍. പോണ്‍ഹബ്ബ് വെബ് അധികൃതര്‍ 2016 ല്‍ തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 359 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് അവകാശപ്പെടുന്നു. ആണ്‍ലൈംഗികതയെ തൃപ്തിപ്പെടുത്താനുള്ള ഉപകരണമായാണ് സ്ത്രീകളെ പല വീഡിയോകളിലും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ തെരയുന്നത് സ്ത്രീകള്‍ക്കുവേണ്ടിയുള്ള വീഡിയോകളാണെന്നും വെബ് അധികൃതര്‍ പറയുന്നു. ‘പോണ്‍ ഫോര്‍ വുമണ്‍’ എന്നവാക്കാണ് സ്ത്രീകള്‍ തെരയുന്നതത്രേ.

സ്ത്രീകളെ ഉപകരണങ്ങളാക്കുന്ന വീഡിയോകള്‍ക്ക് പകരം സ്ത്രീകള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ ഉണ്ടാകണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സെക്‌സ്ഫിലിം സംവിധായിക ഇറിക ലസ്റ്റ് ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2016-17 ല്‍ പോണ്‍സൈറ്റുകളിലെത്തുന്ന പുരുഷന്‍മാരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവാണുള്ളതത്രേ. 1400 ശതമാനമാണ് വളര്‍ച്ചാനിരക്ക്. സ്മാര്‍ട്ട് ഫോണുകളുടെ വരവാണ് അശ്ലീലസൈറ്റുകള്‍ക്ക് അനുഗ്രഹമായതത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here