ഇന്ത്യയും പാക്കിസ്ഥാനും അയല്‍വാസികളാണെങ്കിലും ‘നല്ല സ്‌നേഹ’ത്തിലാണെന്ന് പറയേണ്ടതില്ലല്ലോ. അതിര്‍ത്തിയിലെ വെടിവയ്പ്പും നുഴഞ്ഞുകയറ്റവുമെല്ലാം ഒരറ്റത്തുള്ളതുകൊണ്ട് ഇന്ത്യാക്കാര്‍ക്ക് പൊതുവേ ‘നല്ല’താത്പര്യമാണ് പാക്കിസ്ഥാനോട്. എന്നാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ നമ്മുക്ക് അത്ര സന്തോഷിക്കത്തക്ക വിവരമല്ല പാക്കിസ്ഥാനില്‍ നിന്നും വരുന്നത്.

തീവ്രവാദി ആക്രമണവം ബോംബുസ്‌ഫോടനവുമെല്ലാം അടിക്കടിയുണ്ടെങ്കിലും പാക്കിസ്ഥാനികള്‍ ഇന്ത്യാക്കാരേക്കാള്‍ ‘കൂടുതല്‍’ സന്തോഷവന്മാരാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

യു.എന്നിന്റെ 20152017 വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് അയല്‍ക്കാരുടെ സന്തോഷവിവരം പറയുന്നത്. ലോകത്തില്‍ 133ാമത് സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പാക്കിസ്ഥാനാകട്ടെ 75ാമതും. ഭൂട്ടാന്‍ 97ാമതും നേപ്പാള്‍ 101ാമതും ലങ്ക 116ാമതും സ്ഥാനത്താണുള്ളത്. ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്നത് ഫിന്‍ലന്റുകാരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here