മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ നിയമംവിട്ടുപിടിക്കാതെ ‘കളിച്ച’ ശ്രീറാം വെങ്കിട്ടരാമന്‍ അര്‍ദ്ധരാത്രിയില്‍ അതിവേഗതയില്‍ കാറോടിച്ച് ഒരു ജീവനെടുത്തതോടെ ഒപ്പമുണ്ടായിരുന്ന യുവതിയെ കുറിച്ചുള്ള തെരച്ചിലിലാണ് നവമാധ്യമങ്ങള്‍.

കാറിലുണ്ടായിരുന്ന സുഹൃത്ത് യുവമോഡലും നടിയുമൊക്കെയാണെന്ന വിവരം പുറത്തായതോടെയാണ് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമടക്കം താരമുഖമായ ഐ.എ.എസുകാരന്റെ പ്രതാപത്തിന് മങ്ങലേറ്റത്.

സര്‍ക്കാരിനോടും ഇടതുനേതാക്കളോടും മുട്ടി, മലയിറങ്ങിയ മൂന്നാര്‍ പുലി ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ച് വലിയ വാര്‍ത്തകളൊന്നും പിന്നേടുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ യുവതിയായ സുഹൃത്തിനൊപ്പം മദ്യപിച്ച് ഓടിച്ച കാറിടിച്ച് തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ദാരുണമായി കൊല്ലപ്പെട്ടതോടെയാണ് മൂന്നാര്‍ പുലിയുടെ മറ്റൊരു മുഖം ജനമറിയുന്നത്.

വിവാഹിതയായ അബുദാബിക്കാരി യുവതി വാഫാ ഫിറോസാണ് ശ്രീറാമിനൊപ്പമുണ്ടായിരുന്നത്. മോഡല്‍ കൂടിയായ ഈ സുന്ദരിയോടൊപ്പം പാതിരാത്രിയില്‍ മദ്യപിച്ച് കാര്‍ പായിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിദേശത്തുനിന്നുമെത്തിയ ശ്രീറാമിനൊപ്പം ആഘോഷസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വാഫാ ഫിറോസും കുടുങ്ങിയത്.

അപകടം നടന്നയുടന്‍ യൂബറില്‍ ടാക്‌സി ബുക്ക് ചെയ്ത ശ്രീറാം യുവതിയെ അവിടെ നിന്നും വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് ആദ്യം ചെയ്തത്. പോലീസ് ഇത് നോക്കി നില്‍ക്കുകയും ചെയ്തു.

മദ്യപിച്ചിരുന്ന ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് തയ്യാറായതുമില്ല. ഒപ്പമുണ്ടായിരുന്ന യുവതിയെയും പരിശോധനയില്‍ നിന്നും ഒഴിവാക്കാനാണ് ശ്രീറാം ശ്രമിച്ചത്. കാറിന്റെ ഉടമസ്ഥ വാഫാ ഫിറോസാണ്. ആദ്യഘട്ടത്തില്‍ താനല്ല കാറോടിച്ചിരുന്നതെന്ന നിലപാടിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍.

ശ്രീറാമിനൊപ്പം തലസ്ഥാനത്തെ നിരവധി പ്രമുഖ ഐ.പി.എസ്.-ഐ.എ.എസ്. ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് യുവതിയെന്നാണ് പ്രാഥമിക വിവരം. സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ കുടുങ്ങുമെന്ന് ഈ സുഹൃത്തവലയത്തിലെ ഒരു യുവ ഐ.പി.എസ്. ഉന്നതന്‍ വാഫാ ഫിറോസിനെ ഉപദേശിച്ചതോടെയാണ് യുവതി ശ്രീറാമിനെതിരേ പോലീസില്‍ മൊഴി നല്‍കിയത്.

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് വാഫാ ഫിറോസ് മൊഴി നല്‍കിയതോടെ മൂന്നാര്‍ പുലിയും കുടുങ്ങി.

വൈദ്യപരിശോധനയിലടക്കം പോലീസ് ഒത്തുകളി തുടരുന്ന സാഹചര്യമാണ് നിലവില്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചാര്‍ജ്ജ് ചെയ്ത് പോലീസും ഇവര്‍ക്കൊപ്പമുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാടാണ് ഇനി നിര്‍ണ്ണായകം. ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചിട്ടുള്ളത്.

https://www.imgrumtag.com/hashtag/wafafiroz

LEAVE A REPLY

Please enter your comment!
Please enter your name here