അഴിമതി കേസുകളില്‍ നടപടി ശിപാര്‍ശ ചെയ്തിരുന്ന 1700 പേരുടെ ലിസ്റ്റ് വീണ്ടും സര്‍ക്കാരിന് കൈമാറി ജേക്കബ് തോമസ്, സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് ഉറ്റ് നോക്കി ജനം

0

VIGILANCEതിരുവനന്തപുരം: മുന്‍ ജനപ്രതിനിധികള്‍, കലക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍… കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആറു പ്രധാന വകുപ്പുകളിലായി കണ്ടെത്തിയ അഴിമതികളില്‍ 1700 ലേറെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് വിജിലന്‍സ് ഡയറക്ടറുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ട്. വകുപ്പുതല നടപടിക്കു പുറമേ സര്‍ക്കാരിനു നഷ്ടപ്പെട്ട പണം റവന്യൂ റിക്കവറിയിലൂടെ ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ആരോഗ്യം, തദ്ദേശഭരണം, റവന്യൂ, സിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ അഴിമതികളില്‍ മുന്‍കാലങ്ങളില്‍ വിജിലന്‍സ് കണ്ടെത്തിയ കുറ്റക്കാര്‍ക്കെതിരെയാണ് നടപ്പാകാതെയുള്ള നടപടികള്‍  ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുള്ളത്.  മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സര്‍ക്കാരിനു ശിപാര്‍ശ ചെയ്ത ഈ റിപ്പോര്‍ട്ടുകളില്‍ തുടര്‍ നടപടി ഉണ്ടായില്ല. ഈ സാചര്യത്തിലാണ് ഇക്കാര്യം ഉന്നയിച്ച് നാലു പ്രത്യേക റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് മേധാവി ആഭ്യന്തര വകുപ്പിനു കൈമാറിയത്. മറ്റു വകുപ്പുകളിലെ നടപടി ശിപാര്‍ശകളും ഇത്തരത്തില്‍ തയാറാക്കി വരുകയാണ്. അവയും ഉടന്‍ സര്‍ക്കാരിനു മുന്നിലെത്തും.

അഴിമതിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ അധികവും രാഷ്ട്രീയ നേതാക്കളിലും പാര്‍ട്ടികളിലും നിര്‍ണ്ണായക സ്വാധീനമുള്ളവരാണെന്നാണ് സൂചന. jacob thomasഅതിനാല്‍ തന്നെ ലിസ്റ്റ് ഏകീകരിച്ച് നല്‍കിയാലും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാലും അനുകൂലമായ നടപടി സ്വീകരിക്കപ്പെടുമോയെന്നാണ് ജനം ഉറ്റു നോക്കുന്നത്. പിണറായി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുമോ, നടപടി സ്വീകരിക്കുമോ, അതോ മുന്‍നാളുകളിലേതു പോലെ ഈ ഫയലും തടഞ്ഞിടുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

തദ്ദേശ സ്ഥാപനങ്ങളിലെ എണ്ണൂറിലധികം പേര്‍ക്കെതിരെയാണ് ആദ്യ റിപ്പോര്‍ട്ടെങ്കില്‍ സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ 300 പേരുണ്ടെന്നാണ് സൂചന. പദ്ധതികളിലെ ക്രമക്കേടുക, നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അഴിമതി, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിലെ ക്രമക്കേട് തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലെ ചട്ടവിരുദ്ധ നടപടികളില്‍ സെക്രട്ടറിമാര്‍, അംഗങ്ങ, മുന്‍മേയര്‍മാര്‍ തുടങ്ങിയവരുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളുമായി ബന്ധപ്പെട്ടവയാണ് അധികവും.

ആരോഗ്യവകുപ്പിലെ മരുന്ന്, ഉപകരണ വാങ്ങലുകളിലും അഴിമതി കണ്ടെത്തിയിരിക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലേതു മുതല്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍മാര്‍ അടക്കം 350 പേരാണ് മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. റവന്യൂ, സര്‍വേ, രജിസ്‌ട്രേഷന്‍ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് മറ്റൊരു റിപ്പോര്‍ട്ട്.

കഴിഞ്ഞ സര്‍ക്കാരുകളുടെ സമയത്ത് വിജിലന്‍സ് ശിപാര്‍ശ ചെയ്ത നടപടികളൊന്നും സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ ഇവ ക്രോഡീകരിച്ചാണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടുളില്‍ മൂന്നു മാസത്തിനകം നടപടി സ്വീകരിച്ച് വകുപ്പ് തലവന്‍മാര്‍ അറിയിക്കണമെന്നാണ് ചട്ടം. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. മറ്റു വകുപ്പുകളിലെ നടപടി ശിപാര്‍ശകളും ഇത്തരത്തില്‍ തയാറാക്കി വരുകയാണ്. അവയും ഉടന്‍ സര്‍ക്കാരിനു മുന്നിലെത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here