‘തത്ത കൂട്ടിനുള്ളില്‍’: വിജിലന്‍സ് ഡയറക്ടര്‍ ബെഹ്‌റയെ കേന്ദ്രത്തിന് ‘അറിയില്ല’, തെളിവില്ലെന്ന് അടുത്തിടെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് 13 കേസുകളില്‍

0

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌ററെ വിജിലന്‍സ് ഡയറക്ടറാക്കിയത് ചട്ടങ്ങള്‍ മറികടന്നോ ? ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ കസേരയിലിരിക്കാന്‍ തുടങ്ങിയശേഷം തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് 13 കേസുകളില്‍.
‘തത്ത കൂട്ടിനുള്ളി’ലായെന്ന രീതിയിലാണ് കാര്യങ്ങള്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഒരാളെ നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി തേടിയിരിക്കണം. ഐ.പി.എസ്. നിയമപ്രകാരം ലീവ് വേക്കന്‍സിയിലാണ് നിയമനമെങ്കില്‍ അനുമതിയില്ലാതെ ഒരു മാസംവരെ ആകാം. അതില്‍ കൂടിയ കാലയളവിലാണെങ്കില്‍ അനുമതി വാങ്ങിയിരിക്കണം. എന്നാല്‍, നെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ നിയമം പ്രകാരം പുറത്തുവരുന്ന മറുപടികള്‍ വ്യക്തമാക്കുന്നത്.

അങ്ങനെയെങ്കില്‍ നിയമനം ചട്ടപ്രകാരമല്ലെന്ന് വ്യക്തം. 2017 മാര്‍ച്ച് 31ന് ജേക്കബ് തോമസിനെ ഡയറക്ടര്‍ കസേരയില്‍ ഇന്ന് എഴുന്നേല്‍പ്പിച്ചശേഷം ബെഹ്‌റയെ പ്രതിഷ്ഠിച്ചതിനുശേഷം വിജിലന്‍സില്‍ നടന്നതെന്ത് ? ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പ്രതികളായ നിരവധി കേസുകളില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ബെഹ്‌റ എത്തുന്നത്. കെ.എം മാണി, ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, ടോം ജോസ്, രാഹുല്‍ ആര്‍ നായര്‍ ടി.പി. ദാസന്‍ തുടങ്ങി നിരവധി പേര്‍ അന്വേഷണം നേരിട്ടിരുന്നു. 13 കേസുകളില്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മാത്രവുമല്ല, പോലീസ് ഉദ്യോഗസ്ഥരടക്കം 30 ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കപ്പെട്ട് സര്‍വീസിലും തിരിച്ചെത്തി.
പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവരാവകാശ രേഖയടക്കം പുറത്തു വരുന്ന സാഹചര്യത്തിലാണ്. വിജിലന്‍സിന്റെ പ്രവര്‍ത്തനം മോശമാണെന്നുള്ള വിലയിരുത്തലും ബെഹ്‌റയ്ക്ക് തിരിച്ചടിയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here