തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിക്കാരായാലും സ്ഥലംമാറ്റത്തിന് പണം നല്‍കണം, ആരോഗ്യ വകുപ്പിനെ ആധുനിക വല്‍ക്കരിച്ചതിലൂടെ 6000 കോടിയോളം വേറെ കിട്ടി, മന്ത്രിസ്ഥാനത്ത് അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ആശുപത്രികള്‍ മൂന്നെണ്ണം സ്വന്തം… മുന്‍ ആരോഗ്യമന്ത്രി വി.എസ്.Sivakumar (1) ശിവകുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന പരിശോധന വിജിലന്‍സ് തുടങ്ങി.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വി.എസ്. ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങളുടെയും ഇടപാടുകള്‍ വിജിലന്‍സ് പരിശോധിച്ചു തുടങ്ങി. ബാബുവും കെ. എം. മാണിയുമൊക്കെ മാധ്യമ വിചാരണ നേരിടുമ്പോള്‍ ആരോഗ്യവകുപ്പില്‍ നടന്നത് വന്‍ അഴിമതിയാണെന്നാണ് സൂചനകള്‍. തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിക്കു പുറമേ അടുര്‍, കാട്ടാക്കട എന്നിവിടങ്ങളിലുള്ള രണ്ടു ആശുപത്രികള്‍ കൂടി ശിവകുമാറിന്റെ ബന്ധുക്കളുടെ പേരിലായിയെന്നാണ് ആരോപണം.

വിജിലന്‍സിന്റെ ദ്രുതപരിശേധനയില്‍ ബിനാമി വഴി നടന്ന കോടികളുടെ ഭൂമി ഇടപാടിന്റെ അടക്കം വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന. സഹോദരന്‍ വി.എസ്. ജയകുമാറിന്റെ ഇടപാടുകളില്‍ ശബരിമലയിലെ അഴിമതികളും ഉള്‍പ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഇയാള്‍ നടത്തിയതായി പറയുന്ന ഇടപെടലുകളും അന്വേഷിക്കുന്നുണ്ട്.

അതേസമയം, വി.എസ്. ശിവകുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഉയരുന്ന അഴിമതി ഇടപാടുകളില്‍ ഒരു സാമുദായിക നേതാവിനും പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശിവകുമാറിനെ മന്ത്രിയാക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇദ്ദേഹത്തിന് മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക നിയന്ത്രണമുണ്ടായിരുന്നത്രേ. ചില പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ നോമിനികളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here