റോഡുകള്‍ നീളുന്നുമില്ല; വാഹനങ്ങള്‍ പെരുകുന്നുമുണ്ട്

0

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും റോഡുവികസനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്ന സമയമാണ്. കേരളത്തിലെ വാഹനപ്പെരുപ്പം ഒരുകോടി പത്തുലക്ഷം കടക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണമാണ് ദിനംപ്രതി വര്‍ദ്ധിക്കുന്നത്. 2.15 ലക്ഷം കാറുകളാണ് 2017ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. തൊട്ടുമുന്‍വര്‍ഷം ത്തേക്കാള്‍ 25000ലധികം കാറുകള്‍ നിരത്തിലിറങ്ങിയെന്നര്‍ത്ഥം. 6.6 ലക്ഷം പുത്തന്‍ ഇരുചക്രവാഹനങ്ങളാണ് 2017ല്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വാഹനങ്ങളിറക്കിയത് എറണാകുളം ജില്ലയാണ്. രണ്ടാംസ്ഥാനം തലസ്ഥാനജില്ലയ്ക്കും. 95265 പുത്തന്‍വാഹനങ്ങളുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. പൊതുഗതാഗതസംവിധാനത്തിലെ അപര്യാപ്തയാണ് ഇരുചക്രവാഹന വിപണിക്ക് കരുത്താകുന്നത്. സ്വകാര്യബസുകളുടെ എണ്ണം 26000മെന്നത് പതിനാറായിരത്തിലേക്ക് കുറഞ്ഞതായും മോട്ടോര്‍വാഹനവകുപ്പ് പറയുന്നു.

വാഹനങ്ങള്‍ പെരുകുന്നതിനനുസരിച്ച് റോഡുകള്‍ നീളുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. സംസ്ഥാനത്തെ റോഡിന്റെ നീളം 3.3 ലക്ഷം കിലോമീറ്റര്‍ മാത്രമാണ്. പെട്രോള്‍ഡീസല്‍ വില വര്‍ദ്ധനയൊന്നും വാഹനക്കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പോക്കാണേല്‍ വണ്ടിക്ക് പോകാന്‍ വഴിമുട്ടുന്ന കാലം വിദൂരമല്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here