കാത്തിരിപ്പിന് വിരാമം: കടലിലെ കാവലിന് റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ വരുന്നു

0

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഹെലികോപ്ടര്‍. പത്തു വര്‍ഷത്തോളം നീണ്ട ഇന്ത്യകാത്തിരിപ്പിന് വിരാമമിട്ട് 24 മള്‍ട്ടിറോള്‍ എം.എച്ച്. 60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കി.

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടിയാണ് യു.എസില്‍നിന്ന് 200 കോടി ഡോളര്‍ വില വരുത്ത 24 മുങ്ങിക്കപ്പല്‍ വേധ ഹെലികോപ്ടറുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ട്രംപ് ഭരണകൂടും അനുമതി നല്‍കിയിരിക്കുന്നത്.

യുദ്ധക്കപ്പലുകള്‍ക്കു പുറമേ അന്തര്‍വാഹിനികളെ നിരീക്ഷിക്കാനും ആക്രമിക്കാനും കടലില്‍ തെരച്ചില്‍ നടത്താനും പാകത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എം.എച്ച്. 60 സീഹോട്ട് ഹെലികോപ്ടറുകള്‍. പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകളാണ് നിലവില്‍ സേനയുടെ പക്കലുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ കൂടി വരുന്ന സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് അടിയന്തരമായി വിമാനങ്ങള്‍ വാങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here