എ.ആര്‍.റഹ്മാനും കൊടൈക്കനാല്‍ വോണ്ടും പാടുമ്പോള്‍… തമിഴ്‌നാട്ടില്‍ കലയുടെ രാഷ്ട്രീയം; കേരളത്തില്‍ കലയുടെ പങ്കുപറ്റുന്നവരുടെ രാഷ്ട്രീയം

0

നല്ലനിലയിലും മോശംനിലയിലും സമൂഹത്തില്‍ ചലനംസൃഷ്ടിക്കാനുള്ള നവമാധ്യമങ്ങളുടെ ശേഷി പലവട്ടം തിരിച്ചറിഞ്ഞിട്ടുണ്ട് നാം. നല്ലനിലയെന്നത്, ആരുടെയും തനിനിറം പൊളിക്കാനും പ്രതിഷേധത്തിന്റെ പുതുചരിത്രം രചിക്കാനും കഴിയുമെന്ന സാധ്യതയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നും ഒളിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ നവമാധ്യമക്കൂട്ടായ്മകളില്‍ അങ്ങാടിപ്പാട്ടാകുന്ന കാലമാണിത്. ലേറ്റായി നടന്ന സംഭവങ്ങളൊക്കെയും ലേറ്റസ്റ്റായി കടന്നുവരാനും വലിയ സമയംവേണ്ട.

തമിഴ്‌നാട്ടിലും കേരളത്തിലും നടക്കുന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഒന്ന് കൊടൈക്കനാലിലെ തെര്‍മോമീറ്റര്‍ ഫാക്ടറിക്കെതിരേ 15 വര്‍ഷത്തിലധികമായി നടക്കുന്ന സമരത്തെ ഏറ്റെടുത്ത് തമിഴ് റോപ്പ് ഗായിക സോഫിയ അഷ്‌റഫിന്റെ ഗാനം. ‘കൊടൈക്കനാല്‍ വോണ്ട്’ തരംഗം സൃഷ്ടിക്കുന്നത് 2015 മുതലാണ്. മെര്‍ക്കുറി മാലിന്യങ്ങള്‍ നദികളിലൊഴുക്കുക വഴി കൊടൈയ്ക്കനാലിന്റെ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരേയും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു വര്‍ഷങ്ങളായി തുടരുന്ന സമരം. 

യുണിലിവര്‍ ഉല്‍പന്നങ്ങള്‍ വന്‍ പരസ്യങ്ങളുടെ അകമ്പടിയോടെ കോടികള്‍ വിറ്റുവാരുന്നതിന്റെ പങ്കുപറ്റുന്ന മാധ്യമങ്ങള്‍ കൊടൈക്കനാലിലെ ഈ സമരം കാണാനോ പ്രതിഷേധത്തിന്റെ പ്രാധാന്യം തിരിച്ചറിയാനോ ബോധപൂര്‍വ്വം ശ്രമിച്ചതുമില്ല. ഈ പശ്ചാത്തലത്തിലായിരുന്നു സോഫിയായുടെ രംഗപ്രവേശം. ‘കൊടൈക്കനാല്‍ വോണ്ട്’ എന്ന ഗാനം യുട്യൂബില്‍ തരംഗമായി. യുണിലിവറിന്റെ പ്രതിരോധങ്ങള്‍ ഫലം കണ്ടില്ല, മെര്‍ക്കുറി വിപത്ത് കാര്യമായി തുറന്നുകാട്ടിയ ഗാനം ആഗോളകുത്തക കമ്പനിയുടെ തൊലിയുരിച്ചു.

യുണിലിവര്‍ ഉല്‍പന്നങ്ങളെയാകെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ഗാനത്തെ ഭയന്ന കമ്പനി ഒടുവില്‍ 2018ല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി. എന്നിട്ടും സോഫിയായും കൂട്ടരും പോരാട്ടം അവസാനിപ്പിച്ചില്ല. പൂര്‍ണ്ണമായും നീതി ലഭിക്കുംവരെ അത് തുടരുകതന്നെ ചെയ്യും. ഇത് തമിഴ്‌നാട്ടിലെ കലയുടെ രാഷ്ട്രീയം. ഒരു കലാസൃഷ്ടിക്ക് സമൂഹത്തില്‍ എത്തരത്തിലുള്ള സ്വാധീനം ചെലുത്താനാകുമെന്നതിന്റെ തെളിവ്.

നമ്മുക്ക് കേരളത്തിലേക്ക് വരാം. ഇന്ന് നടക്കാനിരിക്കുന്ന എ.ആ. റഹ്മാന്റെ തത്സമയ മ്യൂസിക് വിരുന്നിന് മലയാളത്തിലെ പ്രമുഖ ചാനലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിക്ക് ആവേശകരമായ സ്വീകരണമാണ് സംഗീതപ്രേമികളില്‍ നിന്ന് ഉണ്ടാകുന്നതും. സംഗീതനിശയുടെ മറവില്‍ സ്വകാര്യ ചാനലിന്റെ ഒത്താശയോടെ മണ്ണിട്ട് നികത്തപ്പെടുന്നതാകട്ടെ ഏക്കറുകണക്കിന് പാടശേഖരങ്ങളാണ്. അങ്കമാലി തൃപ്പൂണിത്തുറ ഇരുമ്പനത്ത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള 26 ഏക്കര്‍ പാടശേഖരമാണ് നികത്തപ്പെടുന്നത്.

നമ്മുക്ക് കേരളത്തിലേക്ക് വരാം. ഇന്ന് നടക്കാനിരിക്കുന്ന എ.ആ. റഹ്മാന്റെ തത്സമയ മ്യൂസിക് വിരുന്നിന് മലയാളത്തിലെ പ്രമുഖ ചാനലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിക്ക് ആവേശകരമായ സ്വീകരണമാണ് സംഗീതപ്രേമികളില്‍ നിന്ന് ഉണ്ടാകുന്നതും. സംഗീതനിശയുടെ മറവില്‍ സ്വകാര്യ ചാനലിന്റെ ഒത്താശയോടെ മണ്ണിട്ട് നികത്തപ്പെടുന്നതാകട്ടെ ഏക്കറുകണക്കിന് പാടശേഖരങ്ങളാണ്. അങ്കമാലി തൃപ്പൂണിത്തുറ ഇരുമ്പനത്ത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള 26 ഏക്കര്‍ പാടശേഖരമാണ് നികത്തപ്പെടുന്നത്.
ഏറെക്കാലമായി ഈ പാടശേഖരം നികത്താന്‍ ശ്രമിച്ചിട്ടും പ്രതിഷേധങ്ങളെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കും ഭൂഉടമകള്‍ക്കും ഇതിന് കഴിഞ്ഞിരുന്നില്ല.  ഇതിനിടയിലാണ് സ്വകാര്യ ചാനല്‍ എ.ആ. റഹ്മാന്റെ സംഗീത നിശയുമായി രംഗത്തുവരുന്നത്. ആദ്യം മറ്റൊരു സ്ഥലത്താണ് വേദി നിശ്ചയിച്ചിരുന്നതെന്നാണ് സൂചന. പൊടുന്നനേ ഇരുമ്പനത്തേക്ക് പരിപാടി മാറ്റുകയായിരുന്നൂവത്രേ. ഇതുസംബന്ധിച്ച് ചോറ്റാനിക്കര സ്വദേശി പരാതിയുമായി രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്തയെ പാടെ അവഗണിച്ചെങ്കിലും മെട്രോ വാര്‍ത്ത പോലുള്ള ചെറിയ പത്രങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ടുചെയ്തു. എന്നിട്ടും അധികൃതര്‍ കണ്ണടച്ചു. മൈതാനം നന്നായിതന്നെ റെഡിയായി. ഇന്ന് വൈകിട്ട് 5ന് നിശ്ചയിച്ച സമയത്ത് റഹ്മാന്റെ സംഗീതം ആരാധകഹൃദയത്തില്‍ പെയ്തിറങ്ങും. റേറ്റിംഗില്‍ ചാനല്‍ മുന്നിലെത്തും. കോടികള്‍ ഒഴുക്കിയുള്ള പരിപാടി അവസാനിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാം ശുഭം. പാടശേഖരങ്ങളുടെ പൊടിപോലും കണ്ടുപിടിക്കാനാവാത്ത അവസ്ഥയോടെ സംഗീതത്തിന്റെ മാസ്മരിക ശക്തി അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. തമിഴ്‌നാട്ടില്‍ കണ്ടത് കലയുടെ രാഷ്ട്രീയമെങ്കില്‍ കേരളത്തില്‍ കാണുന്നത് കലയുടെ പങ്കുപറ്റുന്നവരുടെ രാഷ്ട്രീയമെന്ന വ്യത്യാസം മാത്രം.

മാധ്യമങ്ങള്‍ മറന്നുപോകുന്ന കാര്യം, ഇവ ഫെയ്‌സ്ബുക്ക് പോലുള്ള കൂട്ടായ്മകളില്‍ ഇവ നന്നായിതന്നെ ചര്‍ച്ചയാകുന്നുണ്ടെന്നതാണ്. സോഫിയായുടെ പാട്ടും റഹ്മാന്റെ പാട്ടും താരതമ്യം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി അഭിഭാഷകന്‍ അഷ്‌കര്‍ഖാദറിന്റെ കുറിപ്പാണ് ഈ വിഷയം ശ്രദ്ധയില്‍പെടുത്തുന്നതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here