ബസിനു മുകളില്‍ കയറി, സമരക്കാരെ ഉന്നംപിടിച്ച്… വെടിവയ്പ്പ് ആസൂത്രിതമോ ?

0

യൂണിഫോമിലല്ലാതെ ചിലര്‍ പോലീസ് വാഹനത്തിനു മുകളില്‍ കയറുന്നു, ഉന്നം പിടിക്കുന്നു… തൂത്തുക്കുടിയില്‍ സമരക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പ് ആസൂത്രിതമാണെന്ന് സംശയിപ്പിക്കുന്ന വീഡിയോ പുറത്ത്.
യൂണിഫാമില്ലാത്ത, സാധാരണ ടീഷര്‍ട്ട് ധരിച്ച ചിലര്‍ ബസിനു മുകളില്‍ കയറി വെടിവയ്ക്കുന്ന വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. സ്വയം സുരക്ഷ ഒരുക്കി നില്‍ക്കുന്ന പോലീസുകാരെയും വീഡിയോയില്‍ കാണാം.

11 പേരുടെ മരണത്തിന് ഇടയാക്കുന്ന വെടിവയ്പ്പ് ആസൂത്രീതമാണെന്ന ആരോപണത്തെ ബലപ്പെടുത്ത ദൃശ്യങ്ങളാണിവ. ആദ്യം വെടിവച്ചത് ആകാശത്തേക്കാണോ ? വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ് ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് അധികൃതര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടുമില്ല.

തൂത്തുക്കുടിയിലുള്ള സെ്റ്റര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സമരം 100 ദിവസം പിന്നിട്ടതോടെയാണ് അക്രമാസക്തമായി തീര്‍ന്നിരിക്കുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here