മുഖ്യമന്ത്രി ആവശ്യപ്പെടുമോ ? തോമസ് ചാണ്ടിക്കുമേല്‍ കുരുക്ക് മുറുകുന്നു

0

തിരുവനന്തപുരം/ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ കായല്‍ ഭൂമിയാണെന്ന് തെളിയുന്നു. കൈയേറ്റം തെളിയിക്കാന്‍ നിയമസഭയില്‍ വെല്ലുവിളി നടത്തിയ തോമസ് ചാണ്ടിക്കുമേലുള്ള കുരുക്ക് മുറുകുന്നു.
കായല്‍ കൈയേറ്റം സ്ഥിരികരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ടി.വി. അനുപമ കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറി. ഇതിനു പുറമേ ആലപ്പുഴയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ റവന്യു വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇ-മെയില്‍ ഉള്‍പ്പെടെയുള്ള പതിവ് സംവിധാനങ്ങള്‍ക്കു വിരുദ്ധമായി കലക്ടര്‍ നേരിട്ട് തലസ്ഥാനത്തെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
മുന്‍വര്‍ഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂഘടനയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. കായല്‍ നികത്തപ്പെട്ടു. റോഡ് നിര്‍മ്മാണത്തിലും ക്രമക്കേട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രേഖകളും തെളിവുകളും പുറത്തുവന്നു തുടങ്ങിയതോടെ ഔദ്യോഗിക തലങ്ങളില്‍ തോമസ് ചാണ്ടിയെ പിന്തുണച്ചിരുന്നവര്‍ ഓരോരുത്തരായി പിന്‍മാറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അഴിമതിക്കെതിരെ ശക്തമായ പോരാട്ടമെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറുകയാണ് മന്ത്രിസഭയിലെ സമ്പന്നന്റെ മുന്‍കാല നടപടികള്‍. പ്രതിരോധത്തിലായതോടെ ആലപ്പുഴ നഗരസഭയില്‍ നടപടികള്‍ തുടങ്ങി.

Read More:

രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍: തോമസ് ചാണ്ടി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here