പൂരത്തിലെ ആനക്കാര്യം, രാമചന്ദ്രന്‍ തെക്കോഗോപുര നടയിറങ്ങുമോ ?

0

നിവര്‍ന്നു നിന്നാല്‍ 317 സെന്റീമീറ്റര്‍ ഉയരം. വിരിച്ച മസ്തകം, ലക്ഷണങ്ങളോടു കൂടിയ ഉറച്ച കാലുകള്‍… കേരളത്തിയെ ഏറ്റവും ഉയരമുള്ള ഗജവീരന്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനപ്രേമികള്‍ക്ക് ഹരമാണ്. തൃശൂരുകാരുടെ പ്രീയങ്കരനാണ്.

തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തു തുടങ്ങിയതുമുതല്‍ വിവാദങ്ങളുണ്ട് രാമചന്ദ്രനെ ചൊല്ലി. 2014 ല്‍ ആദ്യമായി തെക്കേഗോപുര നടയിറങ്ങാന്‍ എത്തുയതു മുതല്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. ഒപ്പമുള്ള മറ്റാനകളെ രാമചന്ദ്രന്‍ കുത്തുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. എന്നാല്‍ രാഷ്ട്രീയക്കാര്‍ അന്ന് രാമചന്ദ്രന് തുണയായി. അതേസമയം, രാമചന്ദ്രന്‍ എത്തിയതോടെ തെക്കേഗോപുര നട തുറക്കുമ്പോള്‍ പുരുഷാരവവുമെത്തി തുടങ്ങി. അധികം വൈകാതെ രാമചന്ദ്രന്‍ പൂരത്തിന്റെയും തൃശൂരിന്റെയും വികാരമായി മാറി.

ഇതിനിടെ ഫെബ്രുവരിയില്‍ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനെത്തിയ രാമചന്ദ്രന്‍ ഇടഞ്ഞു. സംഭവത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടതോടെ രാമചന്ദ്രന് വിലക്കുവന്നു. എന്നാല്‍, വനംവകുപ്പിന്റെ വിദഗ്ധ സമിതി രാമചന്ദ്രന് അനുകൂലമായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രതികൂലമായും നിലപാട് സ്വീകരിച്ചു. ഇതോടെ വിഷയം കീറാമുട്ടിയായി.

അതിപ്പോള്‍ പൂരത്തിന്റെ സംഘാടനത്തിലെ ആനക്കാര്യമായി മാറുകയും ചെയ്തും. രാമചന്ദ്രനില്ലെങ്കില്‍ ഒരു ആനയെയും അയക്കില്ലെന്ന് ആന ഉടമകള്‍ നിലപാട് സ്വീകരിച്ചതോടെ പൂര ലഹരിയില്‍ കല്ലുകടിച്ച അവസ്ഥയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ഇടപെട്ട് ഇന്ന് ചര്‍ച്ചകള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here