ബോളിവുഡ് കിങ്ഖാന്‍ ഷാരൂഖിന്റെ പുത്രി സുഹാന നവമാധ്യമക്കൂട്ടായ്മകളില്‍ സജീവമാണ്. സുഹാനയുടെ ഗ്‌ളാമര്‍ ചിത്രങ്ങളും മറ്റും തരംഗമാകാറുമുണ്ട്. മകളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് ഷാരൂഖ് മൗനിയാണെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആ വരവ് കാത്തിരിക്കയാണ്.

എന്നാലിനി വെള്ളിത്തിരയിലേക്കുള്ള സുഹാനയുടെ പ്രവേശനത്തിന് ഒരു തെളിവ് ലഭിച്ചിരിക്കയാണ്. കോളജിലെ സുഹൃത്ത് തിയോര്‍ഡോര്‍ ഗിമെനോ സംവിധാനം ചെയ്ത ഒരു ഷോട്ട്ഫിലിമിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ് സുഹാന. ഹ്രസ്വചിത്രത്തിന്റെ വീഡിയോ ടീസറും നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here