പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ? രണ്ടു ദിവസത്തിനിടെ പിടിച്ചത് 281 കോടി

0

ഡല്‍ഹി: കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വെള്ളം കുടുപ്പിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ തുടരുകയാണ്. പലസ്ഥലങ്ങളില്‍ നിന്നും പിടിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സമാഹരിക്കുന്ന തുടയാണെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥിതി തുടര്‍ന്നാല്‍ നോട്ടു നിരോധനം മാതൃകയിലുളള മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായി റെയ്ഡുകള്‍ മാറുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

മധ്യപ്രദേശില്‍ മാത്രം രണ്ടുദിവസത്തിനിടെ പിടിച്ചെടുത്തത് 281 കോടി രൂപയുടെ അനധികൃത പണമാണ്. പിടിക്കപ്പെട്ടവയുടെ ഒരു ഭാഗം കിട്ടിയത് ഒരു പ്രധാന രാഷ്ട്രീയപാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ആസൂത്രീതമായി കള്ളപ്പണ ഇടപാടുകള്‍ നടത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 230 കോടിയടെ കള്ളപ്പണ ഇടപാട്, 242 കോടിയുടെ വ്യാജ രേഖ ഇടപാട്, 80 കമ്പനികളുടെ നികുതി വെട്ടിപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും പരിശോധനകള്‍ക്കിടെ ലഭിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ അടുത്ത ബന്ധുവുമായി ഈസംഘത്തിന് ബന്ധമുണ്ടെന്നതിന്റെ തെളുവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതും കോണ്‍ഗ്രസിലേക്ക് വിരള്‍ ചൂണ്ടുന്നത്.

കള്ളപ്പണം കൂടാതെ കടുവാത്തോല്‍, 252 കുപ്പി മദ്യം, ഏതാനും വെടിക്കോപ്പുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. അടുത്തിടെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ ചില നേതാക്കന്‍മാരാണ് തങ്ങളുടെ ഫണ്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടിയുടെ സംശയം. റെയ്ഡുകള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here