ഇത്തവണ കുലുക്കിയത് ഗോള്‍വല; സണ്ണിയാരാ മോള്‍!!!!

0

ഇന്ത്യന്‍ സിനിമാലോകത്ത് വിസ്മയകരമായ കരിയര്‍ കെട്ടിപ്പടുത്ത നടിയാണ് സണ്ണിലിയോണ്‍. കോടികണക്കിന് ആരാധകരെ സ്വന്തമാക്കിയ സണ്ണി നവമാധ്യമക്കൂട്ടായ്മകളില്‍ ചിത്രങ്ങളും വീഡിയോകളും പുത്തന്‍വിശേഷങ്ങളും കൃത്യമായും പങ്കുവയ്ക്കുന്നതില്‍ മടികാട്ടാറുമില്ല. പന്ത് തട്ടികൊണ്ട് ഓടിയെത്തി ഗോള്‍ വലകുലുക്കുന്ന വീഡിയോയാണ് ഇത്തവണ സണ്ണി പോസ്റ്റ് ചെയ്തത്. ആദ്യവട്ടം ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടാംവട്ടം സണ്ണി ഗോള്‍വല കുലുക്കുക തന്നെ ചെയ്തു.

ഡല്‍ഹി ബുള്‍സിന്റെ ഔദ്യോഗിക ബ്രാന്‍ഡ്് അംബാസിഡര്‍ കൂടിയായ താരം ടീമിന്റെ മത്സരം കാണാനെത്തിയപ്പോഴാണ് കളത്തിലിറങ്ങി ഫുട്‌ബോളില്‍ ഒരു കൈ നോക്കിയത്. ലിയോണി എന്നെഴുതിയ 13-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് സണ്ണിലിയോണ്‍ കളത്തിലിറങ്ങിയ്. ഇതോശട ഗ്യാലറിയിരിലുന്ന ആരാധകരും ആവേശത്തിലാഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here