കാലാവസ്ഥാ വ്യതിയാനം മനുഷ്യനെ ബാധിക്കുമെന്നതിന്റെ സ്ഥിരീകരണമായി കാനഡയില്‍ നിന്ന് ആദ്യ രോഗനിര്‍ണ്ണയത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ബ്രിട്ടീഷ് കൊളമ്പിയയിലെ കനേഡിയന്‍ പ്രവിശ്യയിലെ നെല്‍സണില്‍ നിന്നാണ് രോഗിക്ക് കാലാവസ്ഥാ വ്യതിയാനം ബാധിച്ചുവെന്ന ആദ്യ ക്ലിനിക്കല്‍ രോഗനിര്‍ണയം പുറത്തുവരുന്നത്.

ട്രെയിലറില്‍ സ്ഥിരതാമസമാക്കിയ, എഴുപതുകളിലേക്കു പ്രവേശിച്ച വൃദ്ധ ജൂണിലാണ് ഡോക്ടറെ സമീപിച്ചതും അസുഖം സ്ഥിരീകരിച്ചതുമെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെയും കാനഡയുടെയും പസഫിക് തീരങ്ങളില്‍ ഉഷ്ണതരംഗം ആഞ്ഞടിച്ച സമയമായിരുന്നു ജൂണ്‍. പല ഭാഗത്തും ഉണ്ടായ തീയില്‍ വായു മലിനീകരണം രൂക്ഷമാവുകയും ഇക്കാലയളവില്‍ 500 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

വായു ക്രമീകരണങ്ങളൊന്നുമില്ലാതെ ട്രയലറില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് ഡയബറ്റിസ്, ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആസ്മാ രോഗബാധിത കൂടിയായിരുന്ന ഇവര്‍ക്ക് ചൂട് തരംഗം ശ്വസിക്കുന്നതിന് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെയാണ് കാലാവസ്ഥാ വ്യതിയാനം കൊണ്ടു ബുദ്ധിമുട്ടുന്നുവെന്ന് രോഗനിര്‍ണ്ണയം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here