ഒട്ടാവ: 7 വയസുകാരി 80 കിലോ ഭാരം നിസാരമായി എടുത്ത് പൊക്കിയാല്‍ എങ്ങനെയിരിക്കും? വിശ്വസിക്കാനാകുമോ? എന്നാല്‍ വിശ്വസിക്കണം. കാനഡ സ്വദേശിനി റൊറി വാന്‍ ഉള്‍ഫ് എന്ന ഏഴ് വയസുകാരിക്ക് 80 കിലോ ഭാരമൊക്കെ നിസാരകാര്യം. കാനഡയില്‍ സ്ഥിരതാമസക്കാരിയായ റൊറി റെക്കോര്‍ഡുകള്‍ ഇതിനോടകം വാരിക്കൂട്ടിക്കഴിഞ്ഞു. നിലവിലെ സിന്‍ക്ലെയര്‍ ടൊട്ടലിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി റൊറിയാണ്. 13 വയസുള്ള കുട്ടികളുടെ 30 കിലോയില്‍ താഴെയുള്ള വെയിറ്റ് ലിഫ്റ്റില്‍ റൊറി അമേരിക്കന്‍ ചാമ്ബ്യന്‍ പട്ടവും നേടിയിട്ടുണ്ട്. ആഴ്ചയില്‍ ഒന്‍പത് മണിക്കൂര്‍ റൊറി പരിശീലനത്തിനായി മാറ്റിവയ്ക്കാറുമുണ്ട്.

സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് റൊറിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. പലര്‍ക്കും അറിയേണ്ടത് എങ്ങനെ സാധിക്കുന്നു എന്നാണ്. സീക്രട്ട് എന്താണെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ റൊറി പരിശീലനം ആരംഭിച്ചിരുന്നു എന്നതാണ് ഏറ്റവും വലിയ സീക്രട്ട്.

അഞ്ചാം വയസ് മുതലാണ് ഈ കൊച്ചുമിടുക്കി ലിഫ്റ്റിംഗ് ആരംഭിച്ചത്. ചിട്ടയായ ഭക്ഷക്രമവും എക്സസൈസും റൊറിയെ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തയാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താന്‍ ചിന്തിക്കാറില്ലെന്നും റൊറി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here