ശ്രീദേവിക്ക് പിന്നാലെ ‘ബാത്ത് ടബ്ബില്‍ വീണ്’ ചാനലുകള്‍

0

മാധ്യമങ്ങളുടെ മത്സരകാലമാണ്. റേറ്റിംഗ് കൂട്ടാന്‍ എന്തുംചെയ്യുമെന്ന മാധ്യമനിലപാടുകള്‍ നിരന്തരം വിമര്‍ശനമേറ്റുവാങ്ങാറുമുണ്ട്. എന്നിരുന്നാലും വ്യത്യസ്ഥതതേടിയുള്ള അന്തംവിട്ട പരക്കംപാച്ചിലില്‍ നിന്ന് പുതുമാധ്യമപ്രവര്‍ത്തകര്‍ ഒട്ടുംപിന്നോട്ടല്ല. ഏറ്റവുമൊടുവില്‍ ഇത്തരം ചാനല്‍ പരീക്ഷണം നടന്നത് നടി ശ്രീദേവിയുടെ മരണവാര്‍ത്തയിലാണ്.

ദുബായില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പ്രേക്ഷകരിലെത്തിക്കുന്നതിനിടെയാണ് വിവിധ ചാനലുകളുടെ മത്സരബുദ്ധി പ്രകടമായത്. ദുബായില്‍ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങളൊന്നുംതന്നെ പുറത്തുവന്നിരുന്നില്ല. ശ്രീദേവിയുടെ മൃതദേഹത്തിന്റെ ഒരു ചിത്രംപോലും പുറത്തുവരാതിരിക്കാന്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇത് മാനിച്ച് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ദുബായ്‌പോലീസ് ഒരുക്കിയിരുന്നതും. അതുകൊണ്ടുതന്നെ ദൃശ്യശകലമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ചാനലുകളാണ് ബാത്ത്ടബ്ബില്‍ വീഴാന്‍ തീരുമാനിച്ചത്.


ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ബാത്ത്ടബ്ബ് എന്താണെന്നും വെള്ളം നിറയുന്നതെങ്ങനെയെന്നും ഒരാള്‍ മുങ്ങിത്താഴാന്‍ ഇടയുണ്ടോയെന്നും ഇഴകീറിപരിശോധിച്ചു. വാര്‍ത്താ അവതാരകരുടെ പിന്നില്‍ ബാത്ത്ടബ്ബ് ഒരുക്കിയും ചാനലുകള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. സെറ്റിട്ട ബാത്ത്ടബ്ബിനുള്ളില്‍ നിന്നാണ് പലരും വാര്‍ത്തവായിച്ചത്. മാധ്യമപ്രവര്‍ത്തനത്തിലെ ഇത്തരം അനാവശ്യപ്രവണതകള്‍ മുമ്പും രൂക്ഷവിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എല്ലാം പ്രേക്ഷകര്‍ക്കുവേണ്ടിയുള്ള ത്യാഗമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു സമാധാനമെന്നാണ് സോഷ്യല്‍മീഡിയാ പരിഹാസം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here