സൊണാലി ബിന്ദ്രയ്ക്ക് കാന്‍സര്‍; പഴയ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്ത് ആരാധകര്‍

0

വെള്ളിത്തിരയില്‍ ഓരോ കാലത്തും തിളങ്ങി നിന്ന താരങ്ങള്‍ അതത് കാലത്തെ യുവത്വത്തിന്റെ നിറംമങ്ങാത്ത ഓര്‍മ്മകളിലുണ്ട്. കാരണം ആ യുവതയുടെ പ്രണയവും കണ്ണുനീരും സന്തോഷവും പരിഭവവുമെല്ലാമാണ് അതതു കാലഘട്ടത്തിലെ വെള്ളിത്തിരയില്‍ നിറച്ചുവയ്ക്കുന്നതും.

ടിവി ചാനലുകള്‍ പ്രചാരത്തിലായ തൊണ്ണൂറുകളില്‍ ദൂരദര്‍ശനിലും മറ്റും വന്നുപോയ പരസ്യങ്ങളും അക്കാലത്തെ ചെറുപ്പക്കാരുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. സോഷ്യല്‍മീഡിയാ സജീവമായതോടെ ഓരോ വാര്‍ത്തകള്‍ക്കൊപ്പവും അവര്‍ ആ കാലത്തെയും പഴയകാലതാരങ്ങളെയും ഓര്‍ത്തെടുക്കുന്നു.

1994 ല്‍ തുടങ്ങി ഏറെക്കാലം ബോളിവുഡിലെ താരസുന്ദരിയായിരുന്ന സൊണാലി ബിന്ദ്ര വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് തനിക്ക് മാരകമായ കാന്‍സര്‍ രോഗം പിടിപെട്ട വിവരം സൊണാലി തന്നെയാണ് നവമാധ്യമക്കൂട്ടായ്മകളിലൂടെ പങ്കുവച്ചതും. മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ ന്യൂയോര്‍ക്കില്‍ ചികിത്സയിലുള്ള 46 കാരിയായ താരത്തിന് രോഗശാന്തിനേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നതും.

ഇതിനിടെയാണ് തൊണ്ണൂറുകളില്‍ ടിവിയില്‍ നിറഞ്ഞോടിയ സൊണാലിയുടെ നിര്‍മ്മ സോപ്പിന്റെ പരസ്യവും ആരാധകര്‍ ഓര്‍ത്തെടുക്കുന്നത്. ഹിറ്റ്ചാര്‍ട്ടില്‍ ഗൃഹാതുരതയുണര്‍ത്തി, സൊണാലിയുടെ പരസ്യഗാനം ”സൗന്ദര്യ സാബുന്‍ നിര്‍മ” വീണ്ടും വൈറലാകുകയാണ്. ‘സൗന്ദര്യസോപ്പ് നിര്‍മ” മലയാളികളും മറക്കാനിടയില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here