ക്രിമില്‍ കേസ്, മാനഭംഗക്കേസ്, വിജിലന്‍സ് കേസ്… സോളാര്‍ ഷോക്ക് ഉമ്മന്‍ ചാണ്ടിയെ മാത്രല്ല, നേതൃത്വത്തെയും വെട്ടി നിരത്തും

0

തിരുവനന്തപുരം: ക്രിമിനല്‍ കേസ്, മാനഭംഗ കേസ്, വിജിലന്‍സ് കേസ്… മുഖ്യമന്ത്രി കസേരയിലിരുന്നു ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച കമ്മഷന്റെ റിപ്പോര്‍ട്ട് മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ ശ്വാസംമുട്ടിക്കും. ഉമ്മന്‍ ചാണ്ടി മാത്രമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയും അകപ്പെട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊണ്ട് എത്തിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ നിര, പ്രത്യേകിച്ചും എ ഗ്രൂപ്പ് നേതാക്കള്‍ ഏതാണ്ട് ഒന്നാകെ നിയമനടപടികള്‍ നേരിടേണ്ട സ്ഥിതിയിലാണ്. റിപ്പോര്‍ട്ടും അതിലുള്ള നിയമോപദേശവും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നടപടി നേരിട്ടു. പ്രത്യേക അന്വേഷണ സംഘത്തിനെയും ഉടന്‍ പ്രഖ്യാപിക്കും. ഇതോടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങും.
ആരുടെയൊക്കെ അറസ്റ്റ്, ഏതൊക്കെ വകുപ്പുകളില്‍ എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനു നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന നിഗമനം നിയമവിദഗ്ധരും നല്‍കുന്നുണ്ട്. നിയമപരമായും രാഷ്ട്രീയമായും വലിയ പ്രതിരോധം തീര്‍ക്കുക മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും മുന്നിലുള്ള പോംവഴി. അപ്പോഴും ബലാത്സംമടക്കുള്ള കേസുകള്‍ നേരിടാന്‍ ഏറെ ബുദ്ധിമുട്ടും. അതിലാകട്ടെ കുടുങ്ങാനിരിക്കുന്നത് മുന്‍ കേന്ദ്രമന്ത്രി മുതല്‍ യുവ നേതൃത്വ നിരയിലെ തീപ്പൊരികളും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here