ഡല്‍ഹി: ഗായിക കനികാ കപൂറിനെ കോവിഡ് 19 ബാധയെ തുടര്‍ന്ന് ലക്‌നൗ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലണ്ടനില്‍ നിന്നു തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചുവച്ചിരുന്നു. ലക്‌നൗ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ കനിക പങ്കെടുത്തിരുന്നു.

ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായി വെളിപ്പെടുത്തി ബി.ജെ.പി നേതാവ് വസുന്ധരാ രാജ സിന്ധ്യയും മകന്‍ ദുഷ്യന്തും സ്വയം നിരീക്ഷണത്തിലേക്കു പ്രവേശിച്ചു. ദുഷ്യന്ത് സിംഗ് എം.പിയാണ്. പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും ദുഷ്യന്ത് സിംഗ് എത്തിയിരുന്നു. മാത്രമല്ല, രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തിരുന്നു.

ലഖ്‌നൗവില്‍ ഞാനും മകനും അവന്റെ ഭാര്യയുടെ മാതാപിതാക്കളും ഒരു അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും ഗായിക കനിക കപൂര്‍ കൂടി പങ്കെടുത്തിരുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി സ്വയം നിരീക്ഷണത്തിനു വിധേയരാവുകയാണെന്നും വസുന്ധര ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here