കക്കാടംപൊയിയിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്നേ ചിക്കമഗളൂരു സ്വദേശിനിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ക്ക് കാഴ്ചവച്ചിരുന്നതായി കണ്ടെത്തി. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നിലെ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘത്തിത്തെ കണ്ടെത്തി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലേക്ക് അറസ്റ്റ് നീങ്ങുമെന്ന സൂചനയ്ക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ചരടുവലി തുടങ്ങി.

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്ന് പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട് ഏജന്റ്, മടക്കിമല സ്വദേശി ടി.കെ. ഇല്യാസ് എന്ന റിച്ചു (34)നെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെയാണ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിഞ്ഞത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. 2019ല്‍ തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്പില ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പേര്‍ക്കു പുറമേ മറ്റു പലര്‍ക്കും ഇവിടെ പെണ്‍കുട്ടി കാഴ്ചവയ്ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സി ബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലാണു സംസ്ഥാനാന്തര റാക്കറ്റിലെ അംഗമായ ചിക്കമംഗളൂരു സ്വമദശി ഫര്‍സാനയെ(25) പിടികൂടിയത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ ഫര്‍സാന കേരളത്തിലെത്തിച്ചു പെണ്‍വാണിഭ സംഘത്തിനു കൈമാറുകയായിരുന്നു. പീഡനത്തിനിരയായ പതിനാറുകാരിക്കു പുറമേ വേറെയും പെണ്‍കുട്ടികളെ ഇവര്‍ കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇല്യാസുകൂടി പിടിയിലായതോടെയാണ് പെണ്‍കുട്ടിലെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവടങ്ങളില്‍ റിസോര്‍ട്ടുകളില്‍ പലര്‍ക്കും കാഴ്ചവച്ചതിന്റെ വിവിരങ്ങള്‍ പുറത്തുവന്നത്.

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ആര്‍. ഹരിദാസ്. നേരത്തെ ഇയാളെ ആലപ്പുഴ ജില്ലാ നല്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായി ഇറക്കിയ ഉത്തരവ് വാക്കാല്‍ മരവിപ്പയിച്ചതു മറികടന്ന് സ്ഥലം മാറ്റാനുളള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here