ശബരിമല വിധി: നവ മാധ്യമങ്ങളില്‍ മറ്റൊരു പ്രചവന സിംഹം

0
9

സുപ്രധാന സംഭവങ്ങളില്‍ ഇക്കാര്യം നേരത്തെ പ്രവചിച്ചിരുന്നൂവെന്നുകാട്ടി പല ജോതിഷിമാരും രംഗത്തുവരുന്ന നാടാണ് നമ്മുടേത്. എന്നാല്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജിയിലെ വിധി തലേദിവസംതന്നെ ‘പ്രചവിച്ച’ ഒരാളുണ്ട്. ഫെയ്‌സ്ബുക്കില്‍ ഹരികൃഷ്ണന്‍ എന്നുപേരുള്ളയാളാണ് താരം. ‘പ്രവചനസിംഹമേ…’ എന്നുവിളിച്ചാണ് പലരും ഇയാളുടെ പ്രവചനപോസ്റ്റ് ഷെയര്‍ചെയ്യുന്നത്.


എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…

വിധി പുനഃപരിശോധനക്ക് വിട്ടതിനാല്‍ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാല്‍ നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമര്‍….

എന്തായാലും പിണറായിക്ക് പണി തന്നെ….”

  • ഇതായിരുന്നു ഹരികൃഷ്ണന്‍ തലേദിവസംതന്നെ രേഖപ്പെടുത്തിയത്. സുപ്രീകോടതി വിധിയും ഇതേമട്ടിയാലതോടെയാണ് ഈ പോസ്റ്റ് പലരും കുത്തിപ്പൊക്കിയത്. പ്രൊഫൈലില്‍ ‘അന്തംകമ്മി’ എന്നാണ് ഹരികൃഷ്ണന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇടതുപക്ഷ അനുഭാവിയാണ് എന്നുതോന്നിപ്പിക്കുന്ന പോസ്റ്റുകള്‍ തന്നെയാണ് മുമ്പും ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതും.

എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു…. 1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു….

Hari Krishnan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 13, 2019

LEAVE A REPLY

Please enter your comment!
Please enter your name here