ന്യൂഡല്‍ഹി | പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കോഴിക്കള്ളന്‍ കുടുങ്ങി. പുലിക്കുപകരം മനുഷ്യന്‍ കൂട്ടിലായതും രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വയറലായി.
ബുലന്ദ്ഷഹറിനു സമീപത്തെ ബസേന്തുവ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന പുലിയെ കുടുക്കാനാണ് കൂടു സ്ഥാപിച്ചത്. കൂട്ടിലേക്ക് പുലിയെ ആകര്‍ഷിക്കാനായി ഒരു കോഴിയെയും കെട്ടിയിട്ടു. ഈ കോഴിയെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മനുഷ്യന്‍ കുടുങ്ങിയത്.