തങ്ങാന്‍ ‘സുരക്ഷിത’ താവളം തേടി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

0

തിരുവനന്തപുരം: കേരളത്തില്‍ തമ്പടിക്കാന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സംഘങ്ങള്‍ കൂട്ടത്തോടെ വരുന്നു. വടക്ക് കിഴക്കല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റു പോയതാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശ്രദ്ധപതിയാന്‍ കാരണമായത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വരുന്നതിന്റെ മുന്നറിയിപ്പ് റെയില്‍വേ സംരക്ഷണ സേനയാണ് നല്‍കിയിട്ടുള്ളത്.

ഇവര്‍ കൂടുതലായി എത്തുന്ന 14 തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചാണ് ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് സെക്യുരിറ്റി കമ്മിഷണര്‍ ഓഫീസ് ബുധനാഴ്ച രഹസ്യ സ്വഭാവത്തിലുള്ള കത്ത് കീഴ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള തീവണ്ടികളില്‍ കര്‍ശന പരിശോധന നടത്താന്‍ റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം ആര്‍.പി.എഫിനും റെയില്‍വേ പോലീസിനും നിര്‍ദേശം നല്‍കി.

അഭയാര്‍ത്ഥികളെ കണ്ടെത്തിയാല്‍ പോലീസിനു കൈമാറി നിയമനടപടികള്‍ സ്വീകരിക്കാനാണ് റെയില്‍വേ ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തിരുച്ചിറപ്പള്ളി, ചെന്നൈ, മധുര, തിരുവനന്തപുരം, പാലക്കാട്, സേലം എന്നി ഡിവിഷനുകളുടെ സെക്യൂരിറ്റി കമ്മിഷണര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കേരളത്തിനു പറമേ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലേക്കും ധാരാളം ടിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയപരിശോധനകളിലാണ് ഈ ടിക്കറ്റുകള്‍ അഭയാര്‍ത്ഥികളാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. 26,27, 28 തീയതികളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് തിരിക്കുന്ന ഈ തീവണ്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് കേരളത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here