അവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ട്. പലരും പീഡിപ്പിക്കപ്പെട്ടത് ഉറ്റവരുടെ മുന്നില്‍…ഗര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ഗുളികകളെത്തിക്കുന്ന തിരക്കില്‍ സംഘടനകള്‍

rape protest in front of russian embassy in israel

അവരില്‍ കുട്ടികളും പ്രായം ചെന്നവരും ഉണ്ട്. സ്ത്രീകള്‍ മാത്രമല്ല. പുരുഷന്‍മാരുമുണ്ട്…
റഷ്യന്‍ സൈനികരുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവര്‍ക്കായി യുണിസെഫ് ഏര്‍പ്പെടുത്തിയ ഹോട്ട്‌ലൈന്‍ സേവനത്തിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ 14വരെ വിളിച്ചവരെക്കുറിച്ചാണ്. രണ്ടാഴ്ചയ്ക്കിടെ വിളിച്ചത് നാനൂറു പേരാണ്. ഉറ്റവരെ സാക്ഷിയാക്കി, അവര്‍ക്കു മുന്നില്‍വച്ചു ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരും ഇവരിലുണ്ട്…

ബുച്ചയിലെ ഒരു കെട്ടിട സമുച്ചയത്തിന്റെ ബേസ്‌മെന്റില്‍ ബന്ധികളാക്കപ്പെട്ട, 14നും 25നും ഇടയില്‍ പ്രായമുള്ള 25 പേരെ സൈനികര്‍ വ്യവസ്ഥാപിതമായി ദിവസങ്ങളോളം ഉപയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇവരില്‍ ഒമ്പതുപേര്‍ ഗര്‍ഭിണികളായി. ബോംബാക്രമണങ്ങളില്‍ മരിക്കുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും കണക്കുകള്‍ക്കു പുറമേ റഷ്യന്‍ സൈനികര്‍ പീഡിപ്പിക്കുന്നവരുടെ ദുരന്തകഥകള്‍ നീളുകയാണ്.

സൈനികരുടെ ലൈംഗിക ക്രൂരതകള്‍ക്കു ഇരയാകുന്നവര്‍ക്കു സഹായമെത്തിക്കാന്‍ യൂണിസെഫ് ഒരുക്കിയ ഹോട്ട്‌ലെനില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അഞ്ചു മാനസികാരോഗ്യ വിദഗ്ധര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിന്റെ ഇരട്ടിയിലേക്ക് വിളിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. പാനലിലുള്ളവരുടെ എണ്ണം ഇരട്ടിയാക്കാനുള്ള ആവശ്യം യൂണിസെഫിനു മുന്നിലെത്തിയിട്ടുണ്ട്. ദിവസം കഴിയും തോറും എത്തുന്ന വിളികള്‍ കൂടികൊണ്ടിവിക്കുകയുമാണ്.

ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അടിയന്തര ഗര്‍ഭനിരോധന മരുന്നുകളുടെ 25,000 പാക്കറ്റുകള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. ബലാത്സംഗ റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിച്ചുവരുന്നതു കണക്കിലെടുത്ത് കൂടുതല്‍ ഗര്‍ഭനിരോധ ഗുളികകള്‍ അടക്കമുള്ളവ ഉക്രെയിനിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. മരുന്നുകളുടെ വിതരണത്തിനും വലിയ പ്രതിസന്ധിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ നേരിടുന്നത്.

നൂറു കണക്കിനു ബലാത്സങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. അതേസമയം, യുദ്ധത്തിനുള്ള ആയുധമായി ഉക്രെയിനിലെ ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു.

A hotline for rape and sexual assault victims by Russian troops received 400 calls in just two weeks.

LEAVE A REPLY

Please enter your comment!
Please enter your name here