രജനീകാന്ത് ബി.ജെ.പിയിലേക്കോ ? പൂനം മഹാജന്റെ സന്ദര്‍ശനം അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു

0
2

ചെന്നെ: രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകിക്കുമോ ? അതോ ബി.ജെ.പിയില്‍ ചേരുമോ? അതോ ബി.ജെ.പിയുടെ സഖ്യകക്ഷിയാകുമോ ? അഭ്യൂഹങ്ങള്‍ പ്രചരിക്കവേ ബി.ജെ.പി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ രജനീകാന്തിന്റെ വീട്ടിലെത്തി. പൂനം മഹാജന്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സന്ദര്‍ശനത്തിലില്ലെന്ന് പൂനം പറയുമ്പോഴും അഭ്യൂഹങ്ങള്‍ വിട്ടൊഴിയുന്നില്ല. രജനീകാന്തിന്റെ ഭാര്യ ലതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here