യുട്യൂബില്‍ തരംഗമാകുന്ന ഷോര്‍ട്ട്ഫിലിമാണ് ‘വഴുതന’. നടി രചനാ നാരായണന്‍കുട്ടിയാണ് പ്രധാന കഥാപാത്രമായി എത്തിയത്. പാവപ്പെട്ട വീട്ടമ്മയാണ് കക്ഷി. സ്വന്തംകുട്ടികള്‍ക്ക് ചോറിന് കറിയുണ്ടാക്കാന്‍ ഒരു വഴുതന മോഷ്ടിക്കുന്നൂവെന്ന സംഗതിയെ താന്തോന്നികളുടെ വീക്ഷണകോണകത്തിലൂടെ അവതരിപ്പിച്ചതാണ് സംവിധായകന്‍.

ഒരു പെണ്ണ് വഴുതന കൈകൊണ്ട് തൊടുന്നത് എന്തിനാകുമെന്ന ചിന്തയാണ് സംവിധായകന്‍ അനാവൃതമാക്കിയത്. വഴുതനയില്‍ പിടിക്കുന്ന രചനയുടെ ഭാവം കണ്ട് മോഹന്‍ലാല്‍ വരെ അഭിനന്ദിച്ചൂവെന്ന് രചനാ നാരായണന്‍കുട്ടി പറയുന്നുണ്ടെങ്കിലും നവമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്വയംഭോഗം ചെയ്യുന്ന വീട്ടമ്മയെന്ന മട്ടില്‍ തോന്നിയെങ്കില്‍ നിങ്ങളുടെ കുറ്റം എന്ന മട്ടിലാണ് സംവിധായകനും കാര്യങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ കാലം മാറിയത് നന്മമരങ്ങള്‍ അറിഞ്ഞില്ലേയെന്ന് നവമാധ്യമങ്ങള്‍ ചോദിക്കുന്നത്.

മുഴുവന്‍ അശ്‌ളീലക്കണ്ണിലൂടെ അവതരിപ്പിച്ചിട്ട് വഴുതന വച്ച് ചോറിന് കൂട്ടാനുമുണ്ടാക്കാമെന്ന് കണ്ടുപിടിച്ച മട്ടിലാണ് ഷോര്‍ട്ട്ഫിലിമെന്നാണ് പ്രധാന വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here