ഓരോരുത്തര്‍ ഒഴിവാക്കുമ്പോഴും സുനിയെ മറ്റുള്ളവര്‍ ഒപ്പം കൂട്ടി… കിട്ടിയ പരാതി മുക്കി അധികാരികളും പള്‍സറിനെ വളര്‍ത്തി

0

പള്‍സര്‍ സുനി ഡ്രൈവറുടെ രൂപത്തില്‍ സിനിമാ മേഖലയില്‍ വിലസാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. അഞ്ചു കൊല്ലം മുമ്പ് മറ്റൊരു നടിയെ ട്രാവലറില്‍ കൊച്ചി മുഴുവന്‍ കറക്കിയ പരാതി പോലീസ് മുക്കിയത് സ്വാധീനത്തിന് തെളിവ്. ഒടുവില്‍ അക്രമിക്കപ്പെട്ട നടിയുടെ സാരഥിയാകുന്നത് പല പ്രമുഖര്‍ക്കുമൊപ്പം ഡ്രൈവറായി ജോലി ചെയ്ത ശേഷം.

ഷൂട്ടിംഗിനായി കൊച്ചിയിലെത്തിയ നടി മേനാക സുരേഷിനെ എറണാകുളം മുഴുവന്‍ കറക്കിയതും സംഭവമറിഞ്ഞ് ജോണി സാഗരികയെത്തി രക്ഷപെടുത്തിയതുമൊല്ലാം തുറന്നു പറയുന്നത് മേനകയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷാണ്. അന്ന് മറ്റു നിര്‍മ്മാതാക്കള്‍ക്കൊപ്പം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാകുമ്പോള്‍ പള്‍സര്‍ സുനി ചല്ലറക്കാരനല്ലാത്ത കുറ്റവാളിയാണെന്ന് ബോധ്യമാകും.

മൂന്നു വര്‍ഷം മുമ്പ് തന്റെ ഡ്രൈവറായിരുന്ന സുനിയെ അന്ന് ഒഴിവാക്കിയത് എത്ര നന്നായെന്ന ആശ്വാസത്തിലാണ് നടനും സാമാജികനുമായ മുകേഷിപ്പോള്‍. ആരെയും സ്വാധീനിക്കുന്ന സ്വഭാവ രീതിയുമായിട്ടാണ് എല്ലാവര്‍ക്കു മുന്നിലും സുനി എത്താറെന്ന് മുകേഷ് പറയുന്നു. ബസ് ഡ്രൈവറായിരുന്ന സുനി അതേ രീതിയില്‍ കാര്‍ ഓടിച്ചിരുന്നതും മറ്റു ചിലര്‍ നല്‍കിയ സൂചനകളും കണക്കിലെടുത്താണ് മുകേഷ് ഇയാളെ ഒഴിവാക്കിയത്. ഇയാള്‍ ഇത്ര വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മുകേഷ് അടക്കം ഇയാള്‍ക്ക് ജോലി നല്‍കിയവര്‍ പറയുന്നത്.

മോശം അനുഭവം നേരിട്ടവര്‍ സിനിമാ ലോകത്ത് വേറെയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, പരസ്യമായി പറയാന്‍ പലരും തയാറല്ല. ഓരോരുത്തര്‍ ഒഴിവാക്കുമ്പോഴും മറ്റുള്ളവര്‍ സുനിയെ ഒപ്പം കൂട്ടിയത് എന്തിനെന്ന ചോദ്യം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയും ചെയ്യുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here