പിന്തുണയുമായി പൃഥ്വിരാജ്, മുംബൈയ്‌ക്കെതിരായ വിജയം സമര്‍പ്പിച്ച് സി.കെ. വിനീത്… ശ്രീജിത്തിന് നീതി ലഭിക്കും വരെ പോരാടാന്‍ ഉറച്ച് സോഷ്യല്‍ മീഡിയ

0
3

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്, മുംബൈയ്‌ക്കെതിരായ വിജയം ശ്രീജിത്തിന്റെ നീതിക്കായുള്ള സമരത്തിനു സമര്‍പ്പിച്ച് സി.കെ. വിനീത്… ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ നീതിക്കായി ശ്രീജിത്ത് നടത്തുന്ന സമരത്തിനു പിന്തുണ വര്‍ദ്ധിക്കുന്നു.
മുംബൈക്കെതിരെ നടന്ന മത്സരത്തിനു ശേഷമാണ് വിനീത് സഹതാരം റിനോ ആന്റോയ്‌ക്കൊപ്പുള്ള ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചത്. നീതി ലഭിക്കും വരെ പോരാടാമെന്ന് വിനീത് പറഞ്ഞുവയ്ക്കുന്നു.
ശ്രീജിത്ത് ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമ്മുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മള്‍ വിലകല്‍പ്പിക്കാത്ത ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണെന്ന് നടന്‍ പൃഥ്വിരാജ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോരാട്ടത്തിലൂടെ ഒരു തലമുറയ്ക്കു മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തതെന്നും ശ്രീജിത്തിണോട് പൃഥ്വിരാജ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here