മകള്‍ ചിലത് കണ്ടപ്പോള്‍ ചോറില്‍ ചേര്‍ത്തു നല്‍കി, അവിഹിത ബന്ധങ്ങള്‍ക്കു മാതാപിതാക്കള്‍ തടസമായി

0

കണ്ണൂര്‍: നൊന്തുപെറ്റ മകള്‍ക്ക് ചോറില്‍, പെറ്റമ്മയ്ക്ക് മീന്‍കറിയില്‍, ജന്മം നല്‍കിയ അച്ഛന് രസത്തിലും എലി വിഷം ചേര്‍ത്തു നല്‍കി. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സൗമ്യ കുടുംബത്തില്‍ നടത്തിയ കൊന്നൊടുക്കലുകള്‍ തുറന്നു സമ്മതിച്ചു.

കഴിഞ്ഞ ജനുവരി രാത്രിയില്‍ ചില കാര്യങ്ങള്‍ മകള്‍ ഐശ്വര്യ കാണാനിടയായി. അന്ന് മകളെ കുറേ മര്‍ദ്ദിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുട്ടിക്ക് അസുഖമുണ്ടായി. പിന്നാലെ മരണവും. ഇതു കൊലപാതകമാണെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല. അതോടെ മാതാപിതാക്കളെയും അവസാനിപ്പിക്കാന്‍ ഇതേ വഴി സൗമ്യ തെരഞ്ഞെടുത്തു. ഇക്കാര്യങ്ങള്‍ സൗമ്യ സമ്മതിച്ചതാകട്ടെ, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലും.
ആദ്യഘട്ടത്തിലൊന്നും പോലീസിനോടോ, ക്രൈം ബ്രാഞ്ചിനോടോ സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു. പത്താം ക്ലാസവരെ മാത്രമാണ് സൗമ്യ പഠിച്ചിട്ടുള്ളത്. കല്ലുവെട്ടു തൊഴില്‍ മുതല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സഹായിയായി വരെ ജോലി നോക്കിയിട്ടുള്ള സൗമ്യ നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റാണ്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന കൊല്ലപ്പെട്ടത്. കര്‍ത്തനയുടേത് സ്വാഭാവിക മരണമെന്ന് സൗമ്യ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആറു വര്‍ഷങ്ങള്‍ക്കുശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. എട്ടുവയസുകാരിയായ ഐശ്വര്യയുടെ മൃതദേഹം പൊലിസ് തിങ്കളാഴച പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ ചെന്നാതാണ് ഐശ്വര്യയുടെ മരണകാരണം എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കമലയുടേയും, കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍, അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ പൊലിസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here