ഗൃഹപ്രവേശനത്തിന് നാടൊഴുകിയെത്തി; കൃപേഷില്ലെങ്കിലും….

0

കാസര്‍കോട് പെരിയയില്‍ വെട്ടേറ്റുമരിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബം ഇനി പുതിയ കൂരയ്ക്ക് കീഴില്‍ ജീവിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ ഇടപെട്ട് പൂര്‍ത്തിയാക്കിയ ഭവനത്തിലെ ഗൃഹപ്രവേശനച്ചടങ്ങില്‍ കണ്ണീരോടെ ഒരു നാടൊന്നാകെ പങ്കെടുത്തു.

അച്ഛനും അമ്മയും സഹോദരിമാരുമാണ് ആദ്യം വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഹൈബിയും കുടുംബവും രാജ്‌മോഹന്‍ ഉണ്ണിത്താനടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കൃപേഷിന്റെ ഛായാചിത്രത്തിനു മുന്നില്‍ കണ്ണീരൊടുങ്ങാത്ത ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് ചടങ്ങിനെത്തുന്നവര്‍ മടങ്ങുന്നത്.

മൂന്ന് കിടപ്പുമുറിയും ഹാളും അടുക്കളയുമടങ്ങുന്ന വീട് ഹൈബിയുടെ ‘തണല്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്. സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ കൃപേഷിന്റെയും ശരത്‌ലാലിന്റെയുമടക്കമുള്ള മരണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിനിടെ ഈ ഗൃഹപ്രവേശന വീഡിയോയും സോഷല്‍മീഡിയായിലൂടെ തരംഗമാകുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ ഈ തെരഞ്ഞെടുപ്പില്‍ ജനം ശക്തമായി പ്രതികരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കണക്കുകൂട്ടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here