വലയിടേണ്ടി വന്നില്ല, മീനുകള്‍ കൂട്ടത്തോടെ കരയ്ക്കു കയറി

0

മംഗളൂരു: കടല്‍ത്തിരയ്‌ക്കൊപ്പം നെത്തോലി മീന്‍ കൂട്ടമായി തീരത്തേക്ക്. കടല്‍ തീരത്തെ മണല്‍പ്പരത്തില്‍ പിടയുന്ന മീനുകളെ പ്രദേശവാസികള്‍ ചാക്കിലും കവറിലുമായി പെറുക്കിയെടുക്കുന്നു….


ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്തിന് വ്യാഴാഴ്ച ലഭിച്ചത് മറക്കാനാകാത്ത ചാകര. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മീന്‍ തീരത്തേക്ക് എത്തിയത്. വൈകുന്നേരമായപ്പോള്‍ തീരം മീന്‍കൂനകളാല്‍ നിറഞ്ഞു. ലോറികളിലൊക്കെ ആളുകളെത്തി മീന്‍ കയറ്റിക്കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു കടപ്പുറത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here