തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് സ്‌കൂളില്‍നിന്നും പടിയിറങ്ങും മുമ്പേ ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ മുടിമുറിച്ചു. നിറംവാരിയെറിഞ്ഞും മഷിയൊഴിച്ചും ആഘോഷിക്കാന്‍ മെനക്കെടാതെ മുടിമുറിച്ചു നല്‍കിയത് തിരുവനന്തപുരം പരുത്തിപ്പളളി ഗവണ്‍മെന്റ് വൊക്കേഷണല്‍ & ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. കാന്‍സര്‍ രോഗബാധിതരായ സ്ത്രീകള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനാണ് സ്വന്തം മുടിമുറിച്ച് നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകകാട്ടിയത്.

തങ്ങള്‍ പരിപാലിച്ച് വളര്‍ത്തിയ മുടിയില്‍ നിന്നാണ് 25 മുതല്‍ 30 സെന്റീമീറ്ററോളം മുറിച്ച് നല്‍കിയാണ് ‘കേശദാനം സ്‌നേഹദാനം ‘ പരിപാടിയില്‍ പങ്കെടുത്തത്. കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ് പദ്ധതി. സ്‌കൂളിലെ എന്‍.എസ്സ് .എസ്സ് യൂണിറ്റ് തൃശൂര്‍ ഹെയര്‍ബാങ്കുമായി ചേര്‍ന്നാണ്’ കേശദാനം സ്‌നേഹദാനം ‘ എന്ന പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here