നടന്നത് മത്സരകമ്പം; നിരോധിച്ച കമ്പം നടത്തിയത് ജില്ലാഭരണകൂടത്തെ രാഷ്ട്രീയ ബലത്തില്‍ നിയന്ത്രിച്ച്, കരാറുകാരന് ലൈസന്‍സില്ല

0

kambam 8കൊല്ലം: പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്നത് മത്സര വെടിക്കെട്ട്. ജില്ലാ ഭരണകൂടത്തെ മറികടന്ന്, രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സര കമ്പം നടന്നത് രാഷ്ട്രീയ പിന്‍ബലത്തില്‍.

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ട് നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങള്‍ ദേവീക്ഷേത്രം. വര്‍ഷങ്ങളായി ഇവിടം മത്സരവെടിക്കെട്ടിന്റെ വേദിയാണ്. എവര്‍ റോളിംഗ് ട്രോഫികളടക്കം നിരവധി സമ്മാനങ്ങളാണ് എല്ലാകൊല്ലവും നല്‍കുന്നത്. തെക്കന്‍ ജില്ലകളിലെ പ്രമുഖ കമ്പക്കെട്ട് ആശാന്‍മാരായ വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവര്‍ തമ്മിലുള്ള മത്സരമെന്ന് വ്യക്തമാക്കിയാണ് ഇക്കുറിയും നോട്ടീസ് തയാറാക്കിയിരുന്നത്. വിജയിക്കുള്ള സമ്മാനങ്ങളും ലക്ഷങ്ങള്‍ സംഭാവന നല്‍കിയവരുടെ പേരുകളും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരവെടിക്കെട്ടിന് ഇക്കുറി ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനടുത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മത്സര കമ്പത്തിന് അനുമതി നിഷേധിച്ചും നിബന്ധനകളോടെ ആചാരപരമായ കമ്പം നടത്താന്‍ അപേക്ഷിക്കാന്‍ നിര്‍ദേശിച്ചുമാണ് എ.ഡി.എം ഉത്തരവിറക്കിയത്. ഇതിനിടെയുണ്ടായ രാഷ്ട്രീയ ഇടപെടലുകളുടെ പിന്‍ബലത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കമ്പം നിര്‍ത്താനുള്ള പോലീസിന്റെ നിര്‍ദേശം കമ്മിkambam 9റ്റി അധികൃതര്‍ കമ്പക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ദുരന്തമെന്ന് സൂചന. കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്കു കൊണ്ടുപോവുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്ന അമിട്ട് ലക്ഷ്യം തെറ്റി വീഴുകയായിരുന്നത്രേ. അമിട്ടിന്റെ ചീളുകള്‍ വീണ് കമ്പപ്പുരയ്ക്ക് തീപിടിച്ചു. പിന്നാലെ തുടര്‍ സ്‌ഫോടനങ്ങള്‍.

കിലോമീറ്റര്‍ ദൂരത്തിലേക്കാണ് അപകടത്തിന്റെ അലകളുണ്ടായത്. കിലോമീറ്ററുകള്‍ക്കപ്പുറം ബൈക്കില്‍ യാത്ര ചെയ്തവര്‍ വരെ മരണത്തിന് കീഴ്‌പ്പെട്ടു. കമ്പം നടത്താന്‍ അനുമതി നേടിതന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് സംഘാടകള്‍ മൈക്കിലൂടെ നന്ദി രേഖപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സര കമ്പത്തിലേര്‍പ്പെട്ട കഴക്കൂട്ടം സുരേന്ദ്രനോ മകനോ നിലവില്‍ ഇതിന് ലൈസന്‍സില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

മാര്‍ച്ച് 31ന് അവസാനിച്ച് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇവരുടെ വീട്ടിലും ഗോഡൗണിലുമായി നടത്തിയ പരിശോധനയില്‍ 150 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here