പരവൂര്‍ ദുരന്തം: ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കിട്ടിയില്ല, ക്രൈം ബ്രാഞ്ചിന് തിരിച്ചടി

0

paravoor prathikal

  • ദൃശ്യങ്ങള്‍ നഷ്ടമായതാണോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സഹായം തേടും

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടതിന് തെളിവുതേടി കലക്ടറേറ്റില്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് സൂചന. കളക്ടറേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പ്രാഥമിക പരിശോധനയില്‍ സാധിച്ചില്ല. ദൃശ്യങ്ങള്‍ നഷ്ടമായതാണോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സഹായം തേടും.

കളക്ടറുടെ ചേമ്പറില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചതിനുശേഷം ക്ഷേത്രഭാരവാഹികള്‍ കൊല്ലം ജില്ലാ കലക്ടറെ സന്ദര്‍ശിച്ചിരുന്നോയെന്ന് സ്ഥിരീകരിക്കാനായിരുന്നു ഹാര്‍ഡ് ഡിസ്‌ക് പരിശോധന. കലക്ടറേറ്റിലെ ആറു ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നല്ല. വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട രേഖകളും കലക്ടറേറ്റില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തു. വെടിക്കെട്ട് നിഷേധിച്ചശേഷം കലക്ടറെ കണ്ടിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here