അടൂര്‍ പ്രകാശിനെ സംരക്ഷിച്ചതിന് ഉത്തരം ? മെത്രാന്‍ കായല്‍ പതിച്ചു നല്‍കിയതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ജിജി തോംസണുമെന്ന്

0

methran kayalകോട്ടയം: മെത്രാന്‍കായല്‍ പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ താല്‍പര്യമെന്ന് റിപ്പോര്‍ട്ട്.

മെത്രാന്‍കായല്‍ സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കുന്നതിനെ എതിര്‍ത്ത് കോട്ടയം ജില്ലാ കലക്ടറും റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ഉന്നതര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തായി. മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് മന്ത്രിസഭ അനുമതി നല്‍കിയത്.

പദ്ധതി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിനെതിരാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here