സര്‍ക്കാരിന് ഒരു കൈയടി: ചെയ്യാത്ത ജോലിക്ക് കൂലി നിയമവിരുദ്ധം, ഗാര്‍ഹികാവശ്യത്തിന് കയറ്റിറക്കാന്‍ ഉടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം… നിയമം പ്രാബല്യത്തില്‍

0

തിരുവനന്തപുരം: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ പിണറായി സര്‍ക്കാരിന് ഒരു കൈയടി. ജനത്തെ വട്ടംകറക്കുന്ന നോക്കു കൂലി നിരോധിച്ച ഉത്തരവ് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും ഇനി മുതല്‍ നിയമവിരുദ്ധമായി കണക്കാക്കും. തൊഴിലാളി യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യാന്‍ അവകാശം ഉന്നയിക്കുന്നതും അവസാനിക്കും.
നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനമാക്കി കയറ്റിറക്കു കൂലി നല്‍കണം. പട്ടികയിലില്ലാത്ത വിഭാഗമാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഉണ്ടാക്കുന്ന ധാരണപ്രകാരം വേണം കൂലി നിശ്ചയിക്കാന്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റിറക്ക് തുടങ്ങിയവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്കു നിയോഗിക്കാം. അധിക നിരക്ക് ഈടാക്കുന്ന പക്ഷം അസി. ലേബര്‍ ഓഫീസറോ ലേബര്‍ ഓഫീസറോ ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here