കണ്ണൂനീര്‍ വാര്‍ത്ത് ശിവന്‍, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് മോദി, സങ്കടം തളംകെട്ടിയ ഇസ്രോയില്‍ ആശ്വാസവാക്കുകളുമായി മോദി

0

ബംഗളൂരു: പ്രധാനമന്ത്രിയെ യാത്രയാക്കാനെത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ശിവന്റെ മുഖത്ത് സങ്കടം തളംകെട്ടി നിന്നിരുന്നു. കണ്ണുകള്‍ നിറഞ്ഞ ശിവനെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചു.

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതില്‍ ദു:ഖിതരായിരുന്ന ഇസ്രോയിലെ വിദഗ്ധര്‍ക്ക് ആശ്വാസമേകുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങള്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കൊല്ലാര്‍ക്കും ഇന്ത്യയുടെ ആദരമുണ്ടാകും. ഞാന്‍ നിങ്ങളെ സല്ല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പിന്നാലെ ഓരോരുത്തരുടെയും അടുത്തെത്തി ആശ്വസിപ്പികകാന്‍ അദ്ദേഹം ശ്രമിച്ചു. പിന്നാലെ മടങ്ങുമ്പോഴായിരുന്നു കണ്ണുകള്‍ നിറഞ്ഞ ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here