കേരളത്തില്‍ പര്‍ദയില്‍ പൊതിയാത്ത പെണ്‍ശരീരങ്ങളാണല്ലോ മതപണ്ഡിതന്മാരുടെ പ്രശ്‌നം. പര്‍ദ്ദ ശരിയാംവണ്ണം അണിയാത്തതുകൊണ്ട് തണ്ണിമത്തനുടലുകള്‍ കണ്ടുകിളിപോയ അധ്യാപകന്റെ രോദനം നമ്മള്‍ കണ്ടതാണ്.
ഖുറാന്റെ പേരുപറഞ്ഞ് സദാചാരം പഠിപ്പിക്കാനിറങ്ങുന്നവര്‍ കേള്‍ക്കേണ്ടത് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ വാക്കുകളാണ്. പര്‍ദയില്‍ പൊതിയേണ്ടതില്ലെന്നും മാന്യമായ വസ്ത്രധാരണം ഓരോ സ്ത്രീയുടെയും സ്വാതന്ത്ര്യമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കറുത്ത അബായയോ ശിരോവസ്ത്രമോ തന്നെ വേണമെന്ന നിര്‍ബന്ധമില്ല.
സൗദിയില്‍ സ്ത്രീപുരുഷ വിവേചനം ഇനിയുണ്ടാകില്ലെന്നും തൊഴിലിടങ്ങളിലുള്‍പ്പെടെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിലപാടുകള്‍ പ്രവാചകന്റെയും ഖലീഫമാരുടേയും കാലത്തെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍, സിലിക്കണ്‍വാലി, ന്യുയോര്‍ക്ക് എന്നിവിടങ്ങളില്‍ വച്ച് രാഷ്ട്രീയബിസിനസ് രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടക്കും. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആഗോളതലത്തില്‍ സൗദിയെക്കുറിച്ചുള്ള ഇമേജ് മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here