അംഗീകരിച്ചിട്ടില്ലാത്ത വൈസ് പ്രിന്‍സിപ്പല്‍ തസ്തിക ഉള്‍പ്പെടുത്തി ചട്ടഭേദഗതി, എന്നിട്ട് മന്ത്രി പത്‌നിയെ ഡയറക്ടറായി നിയമിച്ചു

0

കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി വന പ്രഭയ്ക്ക് നിയമനം. ഡയറക്ടറേറ്റ് ഓഫ് മാനേജുമെന്റ് ടെക്‌നോളജി ആന്റ് എഡ്യൂക്കേഷന്‍ ഡയറക്ടന്‍ നിയമനത്തിന് വഴിയൊരുക്കാന്‍ യോഗ്യത ഭേദഗതി ചെയ്തത് വിവാദത്തില്‍.

കേരള സര്‍വകലാശലാ നേരിട്ടുന്ന നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ പത്തു ബി.എസ്. സെന്ററുകള്‍, 29 യു.ഐ.ടികള്‍, ഏഴു മാനേജുമെന്റ് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ ഡയറക്ടറ്റേറ്റ് ഓഫ് മാനേജുമെന്റ് ടെക്‌നോളജി ആന്റ് എഡ്യൂക്കേഷനു കീഴിലാണ്. സര്‍വകലാശാലയിലെ മൂന്നു ഡയറക്ടറേറ്റുകള്‍ ലയിപ്പിച്ചാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുഌളത്.

നേരത്തെ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികകയില്‍ നിയമിച്ചിരുന്നത്. എന്നാല്‍, വിരമിച്ച പ്രിന്‍സിപ്പലിനെയോ വൈസ് പ്രിന്‍സിപ്പലിനെയോ നിയമിക്കാമെന്ന് ഡിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനമെടുന്നു. എന്നാല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്ന ഒരു തസ്തിക യൂണിവേഴ്‌സിറ്റി ഇതുവരെയും അംഗീകരിച്ചിട്ടില്ല എന്നതാണ് വിചിത്രം. പിന്നാലെ, ആലപ്പുഴ സദ് കോളജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച മന്ത്രി ജി. സുധാകരന്റെ പത്‌നി നിയമിതയാകുകയും ചെയ്തതോടെ നീക്കം അവര്‍ക്കു വേണ്ടിയായിരുന്നുവെന്ന ആക്ഷേപം ബലപ്പെട്ട.

പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം നാലിനു നടന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here