ഒരു സമയത്ത് ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളിലൊരാളാണ് മിയ ഖലീഫ. അഡള്‍ട്ട് വെബ് സൈറ്റായ പോണ്‍ഹബിലെ ടോപ്പ് റാങ്കുകാരിയായി മാറപ്പെട്ട മിയ 2014 ല്‍ മൂന്നു മാസം മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, പോണ്‍ വ്യവസായം വിട്ടശേഷവും പോണ്‍താരമെന്ന പരിവേഷം സ്വകാര്യത കവര്‍ന്നെടുക്കുന്ന ദയനീയ അവസ്ഥ നടി ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചു.

പോണ്‍ സിനിമയില്‍ അഭിനയിക്കാനുള്ള വാഗ്ദാനമല്ല ആദ്യം ലഭിച്ചതെന്ന് മിയ പറയുന്നു. മോഡലിംഗ് ചെയ്യാമോയെന്ന് ചോദിച്ചപ്പോള്‍ നൂഡ് മോഡലിംഗ് ആകുമെന്നാണ് ധരിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത് പോണ്‍ സിനിമയ്ക്കു വേണ്ടിയായിരുന്നില്ല. പിന്നീട് പോണ്‍ സിനിമയില്‍ സജീവമായപ്പോള്‍ തന്നെ പണമുണ്ടാക്കുന്ന യന്ത്രമായി പല നിര്‍മാണ കമ്പനികളും കണ്ടു.

21 ാം വയസിലാണ് പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്ന് നടി പറയുന്നു. എന്നാല്‍ കൈയ്യില്‍ ഒന്നുമില്ല. സ്വന്തമായി ഒരു ലീഗല്‍ അഡൈ്വസര്‍പോലുമില്ലെന്ന് നടി പറയുന്നു. ഇന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലു കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ തന്റെ തുണിക്കുള്ളിലേക്കാണ്. അത് നാണിപ്പിക്കുന്നു. സ്വകാര്യത ഇല്ലാതായി. ലോകം മാത്രമല്ല, കുടുംബവും ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഒറ്റപ്പെട്ടുവെന്നും പോണ്‍ വ്യവസായം വിട്ടശേഷവും ഏകാന്തത തുടരുകയാണെന്നും മിയ പറയുന്നു. ഒരിക്കന്‍ മാത്രമേ സ്വന്തം പേര് ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുള്ളൂവെന്നും നടി കൂട്ടിച്ചേര്‍ത്തു.

പോണ്‍ വ്യവസായത്തിന്റെ ഭാഗമായിരിക്കെ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഹിജാബ് ധരിച്ച് അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം ചിരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പേടിയോടെ ഭീഷണിപ്പുറത്താണ് അഭിനയിക്കേണ്ടി വന്നതെന്ന് നടി പറയുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ്് അടക്കമുള്ള തീവ്രവാദസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് മിയ അഭിനയം അവസാനിപ്പിച്ചത്. പല മുസ്ലിം രാഷ്ട്രങ്ങളും നടിക്കെതിരെ നേരത്തെ രംഗത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here