മെത്രാന്‍ കായലില്‍ ‘കൂച്ചുവിലങ്ങ്’; ആറന്മുളയിലെ കൃഷിയുമായി മന്ത്രി മന്നോട്ട്

0

sunil kumar at methran kayalതിരുവനന്തപുരം: കോട്ടയം ജില്ലയിലെ മെത്രാന്‍ കായലില്‍ കൃഷിയിറക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങും. പ്രഖ്യാപിച്ച പദ്ധതി എങ്ങനെയും നടപ്പാക്കാനായി ആറന്മുളയില്‍ ഉടന്‍ കൃഷിയിറക്കാന്‍ കൃഷി വകുപ്പ് നടപടി തുടങ്ങി.

മെത്രാണ്‍ കായല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഉടന്‍ കൃഷി ഇറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഉന്നതതല ഇടപെടലുകളുണ്ടായെന്നാണ് സൂചന. റീയല്‍ എസ്‌റ്റേറ്റ് മാഫിയയെ തുടക്കത്തിലേ പിണക്കാന്‍ സര്‍ക്കാര്‍ തയാറല്ലാന്നതിന്റെ സൂചന നല്‍കിയുള്ള നിര്‍ദേശം കൃഷി മന്ത്രിക്കും ലഭിച്ചുവത്രേ. 417 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തിന്റെ 80 ശതമാനവും നിയമവിരുദ്ധമായി ഇന്ന് റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ വഴി സ്വകാര്യ വ്യക്തികളുടെ പക്കലാണ്. അതിനാല്‍ തന്നെ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ പണ്ട് കൃഷി ഇറക്കിയ നടപടി ഉടന്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ല. സാങ്കേതിക പ്രശ്‌നങ്ങളിലൂന്നി അനധികൃതമായി കൈയേറപ്പെട്ട ഭൂമിയിലെ കൃഷി ഇറക്കല്‍ നീളുമെന്ന് ഉറപ്പായിട്ടുണ്ട്.

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 56 ഹെക്ടര്‍ നിലത്ത് നവംബറില്‍ കൃഷിയിറക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച കൃഷി മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രദേശത്ത് കെജിഎസ് ഗ്രൂപ്പ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കും. പദ്ധതി പ്രദേശത്തെ വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞതായും കൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here