കേരളം മാറുകയാണ്. ജാതി- മത ചിന്തളുടെ മിഥ്യാ അഭിമാനത്തില്‍ പുളകിരായിക്കൊണ്ടിരിക്കുന്ന മലയാളികളുടെ എണ്ണം ഒരറ്റത്ത് പെരുകുംതോറും മറുവശത്ത് ശുഭകരമായ മാറ്റത്തിന് തുടക്കം കുറിക്കപ്പെടുകയാണ്.

ജാതി-ദേശ വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ ഒന്നായിത്തീരുന്ന അവസ്ഥ അതിര്‍ത്തി ജില്ലയില്‍ വ്യാപകമാകുകയാണ്. അനുഭവംകൊണ്ട് ‘ജാതി’ എന്നത് ജീവിതപ്രശ്‌നമല്ലെന്ന് തിരിച്ചറിഞ്ഞ രക്ഷിതാക്കളും ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചതോടെ അതിര്‍ത്തി ജില്ലകളിലെ പെണ്‍കുട്ടികള്‍ മലയാളി വീട്ടമ്മമാരായി എത്തുകയാണ്.

കൂടുതലും അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിലെ വിവാഹപ്രായം കഴിഞ്ഞ യുവാക്കളാണ് അന്യജില്ലകളിലെ പെണ്‍കുട്ടികളെ ജീവിതസഖിയാക്കുന്നത്. സ്വന്തം ജാതിയില്‍പെട്ടവരെ മാത്രമേ മക്കളെക്കൊണ്ട് കെട്ടിക്കൂവെന്ന് ശപഥമെടുത്ത് നടന്ന രക്ഷിതാക്കളാണ് ഒടുവില്‍ ‘ജാതി’ക്കളി അവസാനിപ്പിച്ച് മനുഷ്യരെതേടി അയല്‍സംസ്ഥാനങ്ങളിലെത്തുന്നത്.

കോഴിക്കോട്ടെ ഗ്രാമപ്രദേശങ്ങളില്‍ മുപ്പതിലധികം വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്. കായക്കൊടി, നാദാപുരം, കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളിലാണ് ഇത്രയധികം അന്യസംസ്ഥാനപെണ്‍കുട്ടികള്‍ മലയാളി വീട്ടമ്മമാരായി പടികടന്നെത്തിയത്. വയനാട്ടിലെ കുറ്റ്യാടിയിലടക്കം നിരവധി വിവാഹങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പെണ്‍കുട്ടികളാണ് ഇവരിലേറെയും. കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നാണ് വധുക്കളിലേറെയും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത സാധാരണക്കാരായ മക്കള്‍ക്ക് യോജിച്ച പെണ്‍കുട്ടിയെ നാട്ടില്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് ജാതി-ദേശ വ്യത്യാസം മനസില്‍നിന്നുപോയതെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

അയല്‍ജില്ലയിലെ സാധാരണപ്പെട്ട കുടുംബങ്ങള്‍ക്ക് മലയാളികള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹംചെയ്തു കൊടുക്കുന്നതിലും എതിര്‍പ്പില്ല. ഭദ്രമായ കുടുംബജീവിതം ഉറപ്പാണെന്ന ബോധ്യമാണ് അവര്‍ക്ക് മലയാളികളെ പ്രിയങ്കരമാക്കുന്നതെന്ന് ഇടനിലക്കാര്‍ പറയുന്നു. കാസര്‍കോട്, വയനാട് ജില്ലാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രോക്കര്‍മാര്‍ മുഖേനയാണ് വിവാഹം നടക്കുന്നത്.

പെണ്ണുകിട്ടിയാന്‍ ഒരു ലക്ഷം രൂപവരെ പ്രതിഫലം വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ ഇടത്തരക്കാരും കര്‍ഷകുടുംബങ്ങളുമാണ് മലയാളി വരന്മാരെ സ്വാഗതം ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയെ അയക്കുമ്പോള്‍ വീട്ടുകാര്‍ക്ക് വിവാഹചെവലവും സ്വര്‍ണ്ണവും പണവും അങ്ങോട്ടു കൊടുക്കേണ്ടിയും വരും.

പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും കേരളത്തിലെത്തി വിവാഹം നടത്തിക്കൊടുക്കും. ഈഴവ, വണിയ, ബ്രാഹ്മണ വിഭാഗങ്ങളിലെ യുവാക്കളാണ് ഇങ്ങനെ അന്യജില്ലകളിലെത്തി വിവാഹം കഴിച്ച് ജീവിതം തുടങ്ങിയത്. ജാതിയൊന്നും പരിഗണിക്കാതെയാണ് വിവാഹം കഴിച്ചതെങ്കിലും വിവാഹത്തിനുശേഷം ‘സ്വന്തം’ ജാതിയില്‍ചേര്‍ത്ത മലയാളികളും കൂട്ടത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here