ഇടുക്കി പൊന്മുടി അണക്കെട്ടിന് സമീപത്തുള്ള വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള 21 ഏക്കര്‍ ഭൂമി മന്ത്രി എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് പാട്ടത്തിനുനല്‍കിയത് ക്രമവിരുദ്ധമായാണെന്ന് ആരോപണം.

മണിയുടെ മരുമകന്‍ വി.എ. കുഞ്ഞുമോന്‍ പ്രസിഡന്റും സിപിഎം നിയന്ത്രണത്തിലുമുള്ള രാജാക്കാട് സഹകരണ ബാങ്കിന് ഭൂമി പാട്ടത്തിനുനല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം.

കെഎസ്ഇബിക്കു കീഴിലുള്ള ഹൈഡല്‍ ടൂറിസത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഈ ഭൂമി പാട്ടത്തിനു നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 28-നു ചേര്‍ന്ന കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തരം ഭൂമി പാട്ടത്തിനു നല്‍കണമെന്ന വാദമാണ് യോഗത്തില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വിനോദസഞ്ചാര വികസനത്തില്‍ സഹകരണ സ്ഥാപനങ്ങളെ പങ്കാളികള്‍ ആക്കണമെന്ന നിര്‍ദ്ദേശം വന്നു. ഹൈഡല്‍ ടൂറിസത്തിന്റെ ഗവേണിങ് ബോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു.

തുടര്‍ന്നാണ് മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭര്‍ത്താവ് കുഞ്ഞുമോന്‍ പ്രസിഡന്റായ രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഭൂമി നല്‍കുന്നത്. എന്നാല്‍ ഈ ബാങ്കാണ് ഏറ്റവും കൂടുതല്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തതെന്നാണ് വൈദ്യൂത വകുപ്പ് നല്‍കുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here