ജാതിചിന്തക്കെതിരേ ധീരപോരാട്ടം; പ്രണയത്തിനും ദളിതര്‍ക്കുംവേണ്ടി ഫെയ്‌സ്ബുക്കില്‍ ഗര്‍ജിക്കുന്ന സഖാവ്

കെല്‍വിനെ കൊന്ന ഡി.വൈ.എഫ്.ഐ. നേതാവ് നിയാസ് ശരിക്കും  ഇങ്ങനാണ് മക്കളേ....

0
ദളിത്‌പ്രേമവും വിപ്ലവപ്രണയപോരാട്ടവും ജാതി-വര്‍ഗ ചിന്തകള്‍ക്കെതിരേയുള്ള സന്ധിയില്ലാ സമരവുമൊക്കെ ഒരു ശരാശരി കമ്മ്യുണിസ്റ്റുകാരന്റെ കുത്തകയാണ്. ഡി.വൈ.എഫ്.ഐ. പോലുള്ള യുവജനസംഘനാ പ്രവര്‍ത്തകരുടെ കാര്യം പറയുകയുംവേണ്ട. വാ തുറന്നാല്‍ പുരോഗമനചിന്തകളുടെ ഉദ്‌ഘോഷങ്ങളല്ലാതെ മറ്റൊന്നുമില്ല. ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ ഇത്തരം പോരാട്ടത്തിനുള്ള സമയം തികയാറുമില്ല.
കോട്ടയത്ത് ദളിതനായ കെല്‍വിന്‍ എന്ന യുവാവ് താഴ്ന്ന ജാതിക്കാരനായതിന്റെപേരില്‍, പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു. പ്രതികളില്‍ ഏറിയപങ്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പ്രസംഗവും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം വ്യക്തമാകാന്‍ ഓരോരുത്തരുടേയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തിരഞ്ഞാല്‍ മാത്രം മതി.

അറസ്റ്റിലായ നിയാസ് എന്ന എടമണ്‍ സ്വദേശിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിറയുന്നത് നിരന്തരമായ സംഘികള്‍ക്കെതിരേയുള്ള പോരാട്ടം് ഇടയ്ക്ക് ഇസ്ലാംമതപ്രഘോഷണങ്ങള്‍. പിന്നെ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കായുള്ള വിലാപം. പ്രണയത്തിനും ദളിതര്‍ക്കുവേണ്ടിയുള്ള കണ്ണീരൊഴുക്കല്‍. – ഇങ്ങനെ പങ്കുവച്ച ഒരു പോസ്റ്റിലെ വാദങ്ങളെങ്കിലും ഉള്ളുകൊണ്ട് അംഗീകരിക്കുന്ന ഒരു ഡി.വൈ.എഫ്.ഐ. നേതാവായിരുന്നു നിയാസെങ്കില്‍ കെല്‍വിന്റെ ദുരഭിമാനക്കൊലയില്‍ പങ്കാളിയാകാന്‍ കഴിയുമായിരുന്നില്ലെന്ന് വ്യക്തം.
ഏപ്രില്‍ 4-ന് നിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് ഇര എന്ന ചിത്രത്തിലെ ഒരു ഗാനശകലമാണ്. അതില്‍ ഇങ്ങനെ എഴുതി- ”ഓരോ ബന്ധത്തിലും സ്‌നേഹം പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നാണ് പരസ്പര ബഹുമാനം”.
ഏപ്രില്‍ 3-ന് രോഷംകൊണ്ടത് ഭാരത്ബന്ദിനിടെ 8 ദളിതരെ വെടിവച്ചുകൊന്ന സംഭവത്തിലും. ഏപ്രില്‍ 2-ന് ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ‘ജയ് ഭീം’ മുഴങ്ങട്ടെയെന്ന ദളിത് ചിന്തകര്‍ പങ്കുവച്ച ഒരു വീഡിയോ. ഏപ്രില്‍ 8-ന് ദളിത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള ആഹ്വാനം. ഇങ്ങനെ നിരവധിയായ പോസ്റ്റുകളാണ് നിയാസ് പങ്കുവച്ചിരുന്നത്. ഡി.വൈ.എഫ്.ഐ. നേതാവായ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു മുഖമാണ് ഫെയ്‌സ്ബുക്കില്‍ കണ്ടതെങ്കിലും ചെമ്പുതെളിഞ്ഞത് കെല്‍വിനെന്ന ദളിതന്റെ കൊലപാതകത്തില്‍ പങ്കാളിയായതോടെ ആണെന്നുമാത്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here