കന്നുകാലിക്കര്‍ഷകരുടെ നടുവൊടിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. അഞ്ചുപശുക്കള്‍ വളര്‍ത്തുന്നവരെ വരെ ഫാമുടമയാക്കി കണക്കാക്കിയതോടെ കടുത്ത നിയമാവലികള്‍ പാലിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് സാധാരണക്കാരായ കര്‍ഷകര്‍.

ഒരു ഫാം നടത്തുന്നതിനുവേണ്ട ലൈസന്‍സും അനുബന്ധനിയമങ്ങളും പാലിക്കുന്നില്ലെന്നു കാട്ടി 1700 കര്‍ഷകര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. വിചിത്ര നിയമം കടുപ്പിച്ചതോടെ ഭൂരിപക്ഷം പേരും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

അഞ്ചുപശുക്കളോ ഇരുപത് ആടുകളോ നൂറു കോഴികളോ വളര്‍ത്തണമെങ്കില്‍ ഫാമിനുള്ള ലൈന്‍സ് വേണം. കൂടാതെ നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ ബയോഗ്യസ് പ്ലാന്റ്, ടാങ്കുകള്‍, കുഴികള്‍, ഇന്‍സിനേറ്റര്‍ എന്നിവയും ഒരുക്കിയിരിക്കണമെന്നതാണ് നിബന്ധന.

മുട്ടയ്ക്കും ഇറച്ചിക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ നിലവിലെ സാധാരണ കര്‍ഷകകുടുംബങ്ങളുടെ ഉപജീവനം കൂടി മുടക്കുന്നവിധത്തിലാണ് സര്‍ക്കാര്‍ നീക്കം. ചെറിയരീതിയില്‍ നടത്തിവന്ന എല്ലാസംരംഭങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും കൃഷിവകുപ്പ് ഉള്‍പ്പെടെ മൗനംപാലിക്കുകയാണ്.

വ്യവസായ സൗഹൃദമെന്ന് പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും സാധാരണക്കാരായ കര്‍ഷകരുടെവരെ ജീവിതം കുട്ടിച്ചോറാക്കുന്നവിധത്തിലാണ് പുതിയ പരിഷ്‌കാരം.

തമിഴ്‌നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങള്‍ ഗ്രാന്റുകളും സബ്‌സിഡികളും നല്‍കി ലൈവ്‌സ്‌റ്റോക്ക് ഫാമുകളെ പരിഷോഷിപ്പിക്കുമ്പോഴാണ് അഞ്ചുപശുക്കളെ വളര്‍ത്തുന്ന സാധാരണക്കാരന്റെ ജീവിതമാര്‍ഗ്ഗം കൂടി നഷ്ടപ്പെടുത്തുന്ന നിലപാടുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here